Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഡ്രോ ​ഗ്രാൻഡ് പ്രൈസ് വിജയി നേടിയത് 15 മില്യൺ ദിർഹം

വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായശേഷം വിജയിയുടെ വിവരങ്ങൾ പുറത്തുവിടും.

Emirates Draw easy6 grand prize winner bags 15 million aed december 2023
Author
First Published Dec 18, 2023, 1:10 PM IST

എമിറേറ്റ്സ് ഡ്രോ ഈസി6 മൂന്നാമത്തെ ​ഗ്രാൻഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുത്തു. ആറ് നമ്പറുകളും കൃത്യമായി പ്രവചിച്ചയാൾ നേടിയത് 15 മില്യൺ ദിർഹം. മൊത്തം 62 മില്യൺ ദിർഹമാണ് മൊത്തം ക്യാഷ് പ്രൈസ് ഇനത്തിൽ വിജയികൾ ഇതുവരെ നേടിയത്. 

വെറും 39 പന്തുകളിൽ നിന്ന് ആറെണ്ണം മാത്രം തെരഞ്ഞെടുത്താൽ മതിയെന്നത് ഈ ​ഗെയിം വിജയിക്കാനുള്ള സാധ്യത കൂട്ടുന്നു. 15 ദിർ‍ഹം മാത്രമാണ് ടിക്കറ്റ് പ്രൈസ്. 

എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നതായി എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മ​ഗ് ബെഹ്റൂസിയാൻ അൽവാധി പറഞ്ഞു. 

വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായശേഷം വിജയിയുടെ വിവരങ്ങൾ പുറത്തുവിടും. ​ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് റാഫ്ൾ വിജയികൾക്ക് 15,000 ദിർഹം വീതം നേടാനായി. 

എല്ലാ വെള്ളിയാഴ്ച്ചയും യു.എ.ഇ സമയം രാത്രി 9 മണിക്കാണ് ഈസി6 നടക്കുക. എമിറേറ്റ്സ് ഡ്രോ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ടിക്കറ്റുകൾ വാങ്ങാം. അടുത്ത ലൈവ് ബ്രോഡ്കാസ്റ്റ് ഡിസംബർ 22-ന് ആണ്. ലൈവ് ഡ്രോ സ്ട്രീമിങ് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം വഴിയും എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും കാണാം.

സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം. അല്ലെങ്കിൽ വിളിക്കാം 800 7777 7777 സന്ദർശിക്കൂ www.emiratesdraw.com

Latest Videos
Follow Us:
Download App:
  • android
  • ios