അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം...
എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5 ഗെയിമിന്റെ ആദ്യ ഗ്രാൻഡ് പ്രൈസ് വിജയി ഇന്ത്യൻ പ്രവാസി മുഹമ്മദ് അദിൽ ഖാൻ. അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം മുഹമ്മദിന് ലഭിക്കും. വെറും എട്ട് ആഴ്ച്ച തുടർച്ചയായി നറുക്കെടുപ്പുകൾക്ക് ശേഷമാണ് ആദ്യ ഗ്രാൻഡ് പ്രൈസ് വിന്നറെ ഫാസ്റ്റ്5 സൃഷ്ടിച്ചത്.
"യു.എ.ഇയുടെ വിശ്വാസ്യത നിലനിർത്തി ഞങ്ങളുടെ മത്സരാർത്ഥികൾക്ക് നൽകിയിട്ടുള്ള മുഴുവൻ വാഗ്ദാനങ്ങളും പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." - എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് ബെഹ്റൂസിയാൻ അൽവാധി പറഞ്ഞു.
സാമ്പത്തിക പരാധീനതകളെ മറികടന്ന് വിജയം
ഉത്തർപ്രദേശിലെ അസംഗഢ് ഗ്രാമത്തിൽ ജനിച്ച മുഹമ്മദ് അദിൽ ഖാന് അഞ്ചു വയസ്സുകാരനായ ഒരു മകനുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇടയിലാണ് ജീവിതമെങ്കിലും വിദ്യാഭ്യാസത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന അദിൽ തന്റെ അടുത്ത ബന്ധുക്കളുടെ സഹായത്തോടെയാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ആർകിടെക്റ്റ് ആയി ജോലി നേടിയ അദിൽ, ആദ്യം സൗദി അറേബ്യയിലും പിന്നീട് ദുബായിയിലും ജോലി നോക്കി.
കൊവിഡ്-19 മഹാമാരിക്കിടെ 35 വയസ്സുകാരനായ സഹോദരനെ അദിലിന് നഷ്ടമായിരുന്നു. "ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു വിടവായിരുന്നു സഹോദരന്റെ മരണം. വീടു നോക്കിയിരുന്നത് സഹോദരനാണ്. അദ്ദേഹത്തിന്റെ മരണത്തോടെ ആ ചുമതല എന്നിലേക്ക് വന്നു. കുടുംബത്തിലെ എല്ലാവർക്കും ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്." അദിൽ പറയുന്നു.
കുടുംബത്തോടൊപ്പം ജീവിക്കുക എന്നതാണ് അദിൽ ആഗ്രഹിക്കുന്നത്. പക്ഷേ, യു.എ.ഇയിലേക്ക് അവരെ കൊണ്ടുവരാൻ സാമ്പത്തികമായി അദിലിന് കെൽപ്പില്ലായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് അദിൽ എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. അടുത്ത ആഴ്ച്ചകളിൽ തന്നെ മെഗാ7 ടിക്കറ്റും അഞ്ച് ഫാസ്റ്റ്5 ടിക്കറ്റും വാങ്ങി. "ആദ്യ ഫാസ്റ്റ്5 പർച്ചേസിൽ തന്നെ ഗ്രാൻഡ് പ്രൈസ് ലഭിക്കുമെന്ന് ഞാൻ അറിഞ്ഞില്ല. അടുത്ത 25 വർഷത്തേക്ക് 25,000 ദിർഹം വീതം അക്കൗണ്ടിലേക്ക് ലഭിക്കുന്നത് ആശ്ചര്യപ്പെടുത്തി. ഇതുപോലെ വ്യത്യസ്തമായ പ്രൈസ് ഓഫർ ആദ്യമായാണ് ഞാൻ കാണുന്നത്. എന്റെ സാമ്പത്തിക പ്രശനങ്ങൾ ഇത് പരിഹരിക്കും."
പ്രത്യേകിച്ച് ചിന്തകളൊന്നുമില്ലാതെയാണ് നമ്പറുകൾ അദിൽ തെരഞ്ഞെടുത്തത്. ദൈവത്തിനാണ് അദ്ദേഹം നന്ദി പറയുന്നത്. ശമ്പളത്തിന്റെ ഒരു പങ്ക് ജീവകാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കുമെന്നും വിജയി പറയുന്നു.
എങ്ങനെ കളിക്കും?
വെറും 25 ദിർഹം മുടക്കി ഗെയിമിൽ പങ്കെടുക്കാം. ഈ പർച്ചേസിനൊപ്പം കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിക്കും നിങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഓൺലൈനായി www.emiratesdraw.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി അഞ്ച് നമ്പറുകൾ തെരഞ്ഞെടുക്കാം.
42 പന്തുകളുടെ ഒരു പൂളിൽ നിന്ന് അഞ്ച് നമ്പറുകൾ തെരഞ്ഞെടുക്കാം. Quick-Pick ബട്ടൺ ഉപയോഗിച്ച് റാൻഡമായി നമ്പറുകൾ തെരഞ്ഞെടുക്കാം. ഒരു ഡ്രോയിലോ Multiple Upcoming Draws ഉപയോഗിച്ച് ഒന്നിലധികം ഡ്രോകളിലോ കളിക്കാം. അഞ്ച് ആഴ്ച്ച വരെ ഇതുപയോഗിച്ച് കളിക്കാനാകും.
ശനിയാഴ്ച്ചകളിൽ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ആണ് ഗെയിം. അടുത്ത ഗെയിം ജൂലൈ 29-ന് കാണാം. ഒരു ടിക്കറ്റ് എടുത്താൽ ടു-ഇൻ-വൺ എന്ന രീതിയിൽ ഗെയിം കലിക്കാനാകും. അടുത്ത നറുക്കെടുപ്പ് ലൈവ് ആയി എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.
