അടുത്ത 25 വർഷത്തേക്ക് വിജയികൾക്ക് മാസം 25,000 ദിർഹം വീതം ലഭിക്കും. ഉറപ്പുള്ള വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുമാകും.

എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ രണ്ടാം ​ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിച്ചു. ആദ്യ വിജയിയെ കണ്ടെത്തി വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ടാമത്തെ വിജയി എന്ന പ്രത്യേകതയാണ് ഈ ​ഗെയിമിനുള്ളത്. അടുത്ത 25 വർഷത്തേക്ക് വിജയികൾക്ക് മാസം 25,000 ദിർഹം വീതം ലഭിക്കും. ഉറപ്പുള്ള വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുമാകും. ഫാസ്റ്റ്5 മൂന്ന് റാഫ്ൾ ​ഗെയിമുകളുടെ വിജയികളെക്കൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.

ഇത്തവണത്തെ വിജയി ഫിലിപ്പീൻസ് പൗരനാണ്. ആ​ഗോളതലത്തിൽ ​ഗെയിമിനുള്ള അം​ഗീകാരമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടു മാസങ്ങൾക്കുള്ളിൽ രണ്ടു ​ഗ്രാൻഡ് പ്രൈസ് വിന്നർമാരെ പ്രഖ്യാപിച്ചതോടെ വേ​ഗത്തിൽ ​ഗ്രാൻഡ് പ്രൈസ് നേടാനുള്ള ​ഗെയിമാണ് ഫാസ്റ്റ്5 എന്ന് അടിവരയിടാനായി.

ഇത് വെറുമൊരു ​ഗെയിമല്ല - എമിറേറ്റ്സ് ഡ്രോ മാർക്കറ്റിങ് വിഭാ​ഗം തലവൻ പോൾ ചാഡർ പറഞ്ഞു. "സ്വപ്നങ്ങൾ എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 വഴി യാഥാർത്ഥ്യമാകുന്നത് തികച്ചും ഇൻസ്പയർ ചെയ്യുന്നു. ​ഗെയിമിനെക്കാൾ ഇതൊരു സ്വപ്നമാണ്. പ്രതീക്ഷയുടെയും പരിവർത്തനത്തിന്റെയും യാത്ര കൂടിയാണ്. ഞങ്ങളെ വിശ്വസിക്കുന്ന ചുറ്റുമുള്ളവരോട് നന്ദി പറയുന്നു. ഇനിയും വലിയ വിജയങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു."

വെരിഫിക്കേഷൻ പൂർത്തിയായതിന് ശേഷം വിജയികളുടെ വിവരം പുറത്തുവിടും. എല്ലാ ശനിയാഴ്ച്ചയും രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ആണ് ഫാസ്റ്റ്5 നറുക്കെടുപ്പ്. വെറും 25 ദിർഹം മുടക്കി എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും ആപ്പിലും ടിക്കറ്റ് വാങ്ങാം. അടുത്ത എപ്പിസോഡ് സെപ്റ്റംബർ 16-ന് ആണ് സംപ്രേക്ഷൻം ചെയ്യുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ഓഫിഷ്യൽ വെബ്സൈറ്റ് എന്നിവടങ്ങളിലൂടെ ഇവന്റ് തത്സമയം കാണാം.

അടുത്ത വിന്നർ നിങ്ങളാകുമോ? ഇപ്പോൾ തന്നെ നമ്പറുകൾ ഉറപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയയിൽ എമിറേറ്റ്സ് ഡ്രോ ഫോളോ ചെയ്യാം @emiratesdraw