കേരളം മുതൽ കുവൈത്ത് വരെ. നല്ല കാര്യങ്ങൾ സംഭവിക്കും, നിങ്ങൾ പങ്കെടുക്കാൻ തയാറാണെങ്കിൽ
കാത്തിരിക്കാൻ തയാറായാൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നാണല്ലോ. പക്ഷേ, Emirates Draw-യിൽ നല്ല കാര്യങ്ങൾക്ക് കാത്തിരിപ്പ് അല്ല, പങ്കെടുക്കുകയാണ് വേണ്ടത്. ഓരോ ആഴ്ച്ചയും ആയിരങ്ങൾ അവരുടെ സ്വപ്നങ്ങൾ Emirates Draw വഴി യാഥാർത്ഥ്യമാക്കുന്നു. കഴിഞ്ഞയാഴ്ച്ച എല്ലാ കളികളിലുമായി 2280-ൽ അധികം പേർ AED 399,630 സ്വന്തമാക്കി. ഇതിൽ പ്രചോദനം നൽകുന്ന നാല് പേരുടെ കഥകൾ ഇന്ത്യ മുതൽ കുവൈത്ത് വരെയുണ്ട്.
ആദ്യ SURE1 Raffle സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള അക്കൗണ്ടന്റ്
അധികം ചിന്തിക്കാതെ എടുത്ത ഒരു തീരുമാനമാണ് വൈശാഖ് കരാട്ടുമ്മലിന്റെ ജീവിതം മാറ്റിയത്. സൗദി അറേബ്യയിൽ ജീവിക്കുന്ന വൈശാഖ് SURE1 Raffle-ൽ പങ്കെടുത്ത് നേടിയത് AED 100,000 (22 ലക്ഷം രൂപ). ഒരു വർഷമായി സ്ഥിരമായി EASY6 ഓൺലൈനായി കളിക്കുന്ന വൈശാഖ് അപ്രതീക്ഷിതമായാണ് SURE റാഫിളിൽ എത്തിയത്. തനിക്കുള്ള കടം വീട്ടാനും അച്ഛന്റെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്താനുമാണ് സമ്മാനത്തുക ഉപയോഗിക്കുക എന്നാണ് വൈശാഖ് പറയുന്നത്.
"നമ്പറുകൾ തെരഞ്ഞെടുക്കുന്ന മറ്റുള്ള കളികൾ പോലെയല്ല, SURE1 എളുപ്പമാണ്. മുൻപ് എനിക്ക് ചെറിയ സമ്മാനത്തുക ലഭിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ പങ്കെടുക്കുന്നത് തുടർന്നു." - വൈശാഖ് പറയുന്നു.
സ്ഥിരതയ്ക്ക് കിട്ടിയ സമ്മാനം
തമിഴ് നാട്ടിൽ നിന്നുള്ള നാച്ചിയപ്പൻ രാമൻ MEGA7 Guaranteed Prize ആയ AED 100,000 നേടി. തൊഴിൽ രഹിതനായ സമയത്ത് തന്നെയാണ് ഭാഗ്യം നാച്ചിയപ്പനെ തേടിയെത്തിയത്. 2022 മുതൽ Emirates Draw പരീക്ഷിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ മൂന്നു മാസമേ ആയിട്ടുള്ളൂ നാച്ചിയപ്പൻ സ്ഥിരമായി പങ്കെടുക്കാൻ.
"എല്ലാ ഞായറാഴ്ച്ചയും Emirates Draw-യിൽ പങ്കെടുക്കും, തിങ്കളാഴ്ച്ച ഫലം നോക്കും. ഇത്തവണ ഞാൻ കരുതി മൂന്ന് നമ്പറുകൾ മാച്ച് ആയി കാണുമെന്ന്. പക്ഷേ, AED 100,000 കണ്ടപ്പോൾ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല."
കടം വീട്ടാനും കാരുണ്യപ്രവർത്തികൾക്കുമായി പണം ചെലവഴിക്കാനാണ് നാച്ചിയപ്പൻ തീരുമാനിച്ചിരിക്കുന്നത്.
കുവൈത്ത് സർപ്രൈസ്
കുവൈത്തിൽ നിന്നുള്ള അമ്മാർ ഷിഹാബ് ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. EASY6 കളിച്ച് ആറിൽ അഞ്ച് അക്കങ്ങളും അദ്ദേഹം മാച്ച് ചെയ്തു. സ്വന്തമായത് AED 50,000.
"ഇമെയിൽ കിട്ടിയപ്പോൾ കരുതിയത് തമാശയാണെന്നാണ്. പക്ഷേ, പിന്നീട് പരിശോധിച്ചപ്പോൾ സത്യമാണെന്ന് തിരിച്ചറിഞ്ഞു."
കൃത്യ സമയത്ത് കൃത്യം നേട്ടം
പോണ്ടിച്ചേരിയിൽ EASY6 വഴി ചാൾസ് രാജ റെമിക്ക് നേടാനായത് AED 50,000. ഒരു പ്രൈവറ്റ് സ്കൂളിലെ ഓഫീസ് മാനേജറായ അദ്ദേഹം ഗെയിം കളിക്കാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ.
"Emirates Draw വിജയിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടപ്പോൾ തന്നെ എനിക്കും ഇത് ജയിക്കാനാകും എന്ന് തോന്നി. അത് തന്നെ സംഭവിക്കുകയും ചെയ്തു."
പണത്തേക്കാൾ ഈ വിജയം തനിക്ക് സുരക്ഷിതത്വമാണ് തന്നതെന്ന് അദ്ദേഹം പറയുന്നു. മകന്റെ വിദ്യാഭ്യാസത്തിനായി പണം ഉപയോഗിക്കും. "ജീവിതകാലം മുഴുവൻ ഞാൻ അധ്വാനിച്ചു, എന്നാ. എനിക്ക് ഒരു സമ്പാദ്യവുമില്ല. ഈ വിജയം വലിയ ആശ്വാസമാണ്."
ആറിൽ അഞ്ച് അക്കങ്ങളും മാച്ച് ചെയ്ത അമ്മാർ, ചാൾസ് എന്നിവർക്ക് ഒരു അക്കം അകലെയാണ് AED 15 million Grand Prize നഷ്ടമായതെങ്കിലും തങ്ങൾക്ക് ലഭിച്ച സമ്മാനത്തിൽ അവർ തൃപ്തരാണ്.
പങ്കെടുക്കാനുള്ള മനസ്സാണ് ഈ വിജയികളുടെ ജീവിതം മാറ്റിയത്. ഇനി മാറുന്നത് നിങ്ങളുടെ ജീവിതമാകുമോ? ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് വീക്കിലി ഡ്രോ, കൂടാതെ ഓരോ മണിക്കൂറിലും പങ്കെടുക്കാവുന്ന മത്സരങ്ങൾ, റാഫിളുകൾ... ഇനി നിങ്ങളുടെ ജീവിതം തന്നെ മാറാം!
