തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു പങ്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വേണ്ടി ചെലവഴിക്കാനും വെട്രിവേലിന് പദ്ധതിയുണ്ട്.

എമിറേറ്റ്സ് ഡ്രോ SURE1 ടിക്കറ്റിൽ 30,000 യു.എസ് ഡോളർ സമ്മാനം നേടി ഇന്ത്യയിൽ നിന്നുള്ള എൻജിനീയർ. തമിഴ്നാട് സ്വദേശി എം. വെട്രിവേലാണ് വിജയി.

“കുടുംബവുമായി സിംഗപ്പൂരിലും ദുബായിലും ഉല്ലാസയാത്രയ്ക്ക് പോകാനുള്ള പ്ലാനിലായിരുന്നു. അതിന് പണം തടസ്സമായിരുന്നു. അപ്പോഴാണ് ഇത് സംഭവിച്ചത്.” – വെട്രിവേൽ എമിറേറ്റ്സ് ഡ്രോയോട് പറഞ്ഞു.

തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു പങ്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വേണ്ടി ചെലവഴിക്കാനും വെട്രിവേലിന് പദ്ധതിയുണ്ട്.

ലോകത്തിൽ എവിടെ നിന്നും 18 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ് എമിറേറ്റ്സ് ഡ്രോ. എമിറേറ്റ്സ് ഡ്രോയുടെ ഭാഗമായ ഈസി6 ഗ്രാൻഡ് പ്രൈസ് നിലവിൽ 6 മില്യൺ ഡോളറാണ്. ഇത് പരിമിതമായ സമയത്തേക്ക് മാത്രമാണ്. അധികം വൈകാതെ ഇത് 4 മില്യൺ ഡോളറായി ചുരുങ്ങും – എമിറേറ്റ്സ് ഡ്രോ വാർത്താക്കുറിപ്പിൽ അറിയിച്ചു.