ഈജിപ്തിൽ നിന്നുള്ള ​ഗസെർ അഹമ്മദാലിക്ക് ഒരു അക്കത്തിന് ​ഗ്രാൻഡ് പ്രൈസായ 100 ദശലക്ഷം ദിർഹം നഷ്ടമായി

എമിറേറ്റ്സ് ഡ്രോയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ വിജയിച്ചവരിൽ ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവർ. മെ​ഗാ7 നറുക്കെടുപ്പിൽ ഈജിപ്തിൽ നിന്നുള്ള ​ഗസെർ അഹമ്മദാലിക്ക് ഒരു അക്കത്തിന് ​ഗ്രാൻഡ് പ്രൈസായ 100 ദശലക്ഷം ദിർഹം നഷ്ടമായി. രണ്ടാം സമ്മാനമായ 2,50,000 ദിർഹം അദ്ദേഹം സ്വന്തമാക്കി. ഫാസ്റ്റ്5 റാഫ്ൾ വഴി മുഹമ്മദ് അബ്ദുൾ ഹമീദ്, അതിരേക് ​ഗുപ്ത, ​ഗ്രേസ് റോക്യു ബാൽബ്യുവെന എന്നിവർ ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വിജയികളായി. ഇവർക്ക് യഥാക്രമം 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്.

മുഹമ്മദ് അബ്ദുൾ ഹമീദ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നു തവണ എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനം നേടി. ഒരു ലക്ഷം ദിർഹമാണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്. മൂന്നു പെൺമക്കളുടെ പിതാവാണ് ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ ഹമീദ്. എല്ലാ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോ കളിക്കുന്ന അദ്ദേഹം, മക്കളെയും ഭാര്യയെയും യു.എ.ഇയിലേക്ക് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുണ്ട്.

"ഏപ്രിൽ 2023-ന് ഈസി6 വഴി എനിക്ക് 21,600 ദിർഹം ലഭിച്ചു. ദൈവം, ഈദ് ആഴ്ച്ചയിൽ നൽകിയ സമ്മാനമാണത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജൂണിൽ മെ​ഗാ7 റാഫ്ൾ വഴി എനിക്ക് 10,000 ദിർഹം ലഭിച്ചു. ഇപ്പോൾ ഫാസ്റ്റ്5 വഴി എനിക്ക് 75,000 ദിർഹം കിട്ടി"മുഹമ്മദ് സന്തോഷത്തോടെ പറയുന്നു.

​ഗ്രേസ് റോക്യു ഒരു ഓയിൽ ആൻഡ് ​ഗ്യാസ് കമ്പനിയിൽ ലോജിസ്റ്റിക്സ് കോർഡിനേറ്ററായി ജോലിനോക്കുകയാണ്. ഒറ്റയ്ക്ക് തന്റെ 11 വയസ്സുകാരി മകളെ വളർത്തുന്ന ​ഗ്രേസിന്റെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണ്. "ജീവിതം ഒട്ടും എളുപ്പമല്ല. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ പരിചരിക്കുന്നത് ബുദ്ധിമുട്ടാണ്. കുടുംബത്തിന്റെ ഒരേയൊരു വരുമാനം ഞാനാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് മാനസികമായും ശാരീരികമായും ഞാൻ ആരോ​ഗ്യം നിലനിർത്തണം" - ​ഗ്രേസ് പറയുന്നു.

ജീവിതച്ചെലവ് താങ്ങാൻ ബുദ്ധിമുട്ടുന്നതിനിടയ്ക്കാണ് ഭാ​ഗ്യപരീക്ഷണം എന്ന നിലയ്ക്ക് ​ഗ്രേസ്, എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്തത്. "അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. തല മുഴുവൻ ചിന്തയായിരുന്നു. പക്ഷേ, ഒരു സിക്സ്ത് സെൻല് പോലെ ചില അക്കങ്ങൾ ഉള്ളിൽ തെളിഞ്ഞു. അങ്ങനെയാണ് ഞാൻ ഫാസ്റ്റ്5 നറുക്കെടുപ്പ് ടിക്കറ്റെടുത്തത്" - ​ഗ്രേസ് കൂട്ടിച്ചേർത്തു.

"ഈ വിജയം എനിക്ക് വളരെ അത്യാവശ്യമായിരുന്നു." ​ഗ്രേസ് വിവരിക്കുന്നു. "ശമ്പളത്തിൽ നിന്ന് അടിയന്തരമായി വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തേണ്ടി വരുന്നത് എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ വിജയം ഒരു വലിയ റിലീഫ് ആണ്. മകളുടെ ഭാവിക്കായി ഞാൻ പണം കരുതും. അതാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം."

ഫാസ്റ്റ്5 ​ഗ്രാൻഡ് പ്രൈസ് ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അദിൽ ഖാൻ നേടിയിരുന്നു. അടുത്ത 25 വർഷത്തേക്ക് 25,000 ദിർഹം വീതം മാസം സമ്മാനത്തുക ലഭിക്കും.

എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കുന്ന ഫാസ്റ്റ്5 നറുക്കെടുപ്പ് ജീവിതം തന്നെ മാറ്റിമറിക്കാൻ നിങ്ങളെ സഹായിക്കും. അടുത്ത ​ഗെയിം ഓ​ഗസ്റ്റ് അഞ്ചിനാണ്. മെ​ഗാ7 നറുക്കെടുപ്പ് ​ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. ഇതുവരെ ആരും ഈ തുക നേടിയിട്ടില്ല. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് എം.ഇ.എൻ.എ, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നേടാം. അടുത്ത മെ​ഗാ7 മത്സരം ഓ​ഗസ്റ്റ് ആറിന് വൈകീട്ട് 9 മണിക്കാണ്. ​ഗെയിമുകളുടെ ലൈവ് സ്ട്രീമിങ് യൂട്യൂബ്, ഫേസ്ബുക്ക്, എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവയിലൂടെ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777. അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com. എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയയിൽ പിന്തുടരാം - @emiratesdraw