പുതുക്കിയ മെച്ചപ്പെട്ട മെഗാ7 നറുക്കെടുപ്പിൽ ആകെയുള്ള ഏഴ് അക്കങ്ങളിൽ ആറെണ്ണവും പാക് സ്വദേശി റിസ്വൻ ഇഫ്‍തിക്കര്‍ കൃത്യമായി പ്രവചിച്ചു.

ഒറ്റ അക്കത്തിന്‍റെ വ്യത്യാസത്തിൽ പാകിസ്ഥാനി പ്രവാസിക്ക് എമിറേറ്റ്സ് ഡ്രോ മെഗാ7 ഗെയിമിൽ നഷ്ടമായത് 100 മില്യൺ ദിര്‍ഹം നേടാനുള്ള അവസരം. പുതുക്കിയ മെച്ചപ്പെട്ട മെഗാ7 നറുക്കെടുപ്പിൽ ആകെയുള്ള ഏഴ് അക്കങ്ങളിൽ ആറെണ്ണവും പാക് സ്വദേശി റിസ്വൻ ഇഫ്‍തിക്കര്‍ കൃത്യമായി പ്രവചിച്ചു.

യു.എ.ഇയിലെ അബു ദാബിയിൽ മൂന്ന് ദശമായിതാമസിക്കുന്ന 41 വയസ്സുകാരനായ ഇഫ്‍തിക്കര്‍ 250,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്. ഒരു വര്‍ഷമായി സ്ഥിരമായി ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ഇഫ്‍തിക്കര്‍ പറയുന്നത്.

"നിരവധി നറുക്കെടുപ്പുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു വിജയം ആദ്യമാണ്. അതും എമിറേറ്റ്‍സ് ഡ്രോയിലൂടെ ലഭിച്ചു."

ഒരക്കം കൂടി കൃത്യമായിരുന്നെങ്കിൽ തനിക്ക് ലഭിക്കുമായിരുന്ന മഹാഭാഗ്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്നും ഇഫ്‍തിക്കര്‍ പറയുന്നു. എമിറേറ്റ്സ് ഡ്രോ അധികൃതര്‍ വിവരം അറിയിക്കുന്നത് വരെ താന്‍ നറുക്കെടുപ്പിൽ വിജയിച്ചെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇഫ്‍തിക്കര്‍ പറയുന്നത്. പ്രൈസ് മണി എന്ത് ചെയ്യണം എന്ന് ഇഫ്‍തിക്കര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പിന്‍റെ പുതുക്കിയ ഫോര്‍മാറ്റാണ് വിജയം നേടാൻ തന്നെ സഹായിച്ചതെന്നും ഇഫ്‍തിക്കര്‍ കരുതുന്നു. വലത്ത് നിന്ന് ഇടത്തേക്ക് നമ്പറുകള്‍ കൃത്യമാകണമെന്ന നിബന്ധനയാണ് സംഘാടകര്‍ ഒഴിവാക്കിയത്. പുതിയ മാറ്റങ്ങള്‍ക്ക് ശേഷം നടന്ന നറുക്കെടുപ്പിൽ 32% അധികം വിജയികളും 20% അധികം പ്രൈസ് മണിയും വിതരണം ചെയ്യാനായി.

100 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് ഉള്ള എമിറേറ്റ്സ് ഡ്രോ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ്. ഏതെങ്കിലും ഓര്‍ഡറിൽ എഴ് നമ്പറുകള്‍ ഒരുപോലെയാക്കുന്നവര്‍ക്ക് നറുക്കെടുപ്പ് ജയിക്കാം. ഇതുവരെ ആരും ഗ്രാൻഡ് പ്രൈസ് വിജയിച്ചിട്ടില്ല. കഴിഞ്ഞ 18 മാസമായി 87 മില്യൺ ദിര്‍ഹം ക്യാഷ് പ്രൈസായി മെഗാ7 നൽകിക്കഴിഞ്ഞു. പുതുക്കിയ ഘടന അനുസരിച്ച് 50 ദിര്‍ഹം എൻട്രി ഫീയിൽ 7-നും 37-നും ഇടയിലുള്ള ഏഴ് നമ്പറുകള്‍ തെരഞ്ഞെടുക്കാം. മുൻപ് 70 ചോയ്സുകളാണ് ഉണ്ടായിരുന്നത്. ഏഴിൽ മൂന്ന് നമ്പറുകള്‍ ഒരുപോലെയായാൽ ഏഴ് ദിര്‍ഹം സമ്മാനമായി നേടാം. നാലെണ്ണം തുല്യമായാൽ 50 ദിര്‍ഹം. അഞ്ചെണ്ണം തുല്യമായാൽ 1000 ദിര്‍ഹം, ആറെണ്ണം തുല്യമായാൽ 250,000 വീതിച്ചു നൽകും.

അടുത്ത ഗെയിം നറുക്കെടുപ്പ് മാര്‍ച്ച് 19ന് ആണ്. നമ്പറുകള്‍ തെരഞ്ഞെടുക്കാനും മറ്റു വിവരങ്ങള്‍ക്കും ടോൾഫ്രീ നമ്പര്‍ - 800 7777 7777 അല്ലെങ്കിൽ www.emiratesdraw.com സന്ദര്‍ശിക്കാം. സോഷ്യൽ മീഡിയയിൽ @emiratesdraw