Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഡ്രോ: ഒറ്റ ടിക്കറ്റിൽ ജീവിതം മാറ്റിമറിക്കാം

മലയാളിയായ മുരളീധരന്‍ പിള്ള FAST5 ടോപ് റാഫ്ള്‍ സമ്മാനത്തുകയായ AED 50,000 നേടി

Emirates Draw results august 14 players from kerala win big
Author
First Published Aug 14, 2024, 3:53 PM IST | Last Updated Aug 14, 2024, 3:53 PM IST

എമിറേറ്റ്സ് ഡ്രോയുടെ ഓരോ ടിക്കറ്റും ജീവിതം തന്നെ മാറ്റിമറിക്കുന്ന അവസരങ്ങളാകാം. ഏറ്റവും പുതിയ വിജയികളെ പരിചയപ്പെടാം.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ന്വബിസ സ്വാനെ, ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള വെങ്കട കാസിം എന്നിവര്‍ EASY6 ഗെയിമിൽ ആറിൽ അഞ്ച് അക്കങ്ങളും മാച്ച് ചെയ്തു. ഒറ്റ അക്കം അകലെ ഇവരുൾപ്പെടെ മൂന്നു പേര്‍ക്ക് നഷ്ടമായത് AED 15 million ഗ്രാൻഡ് പ്രൈസ്. രണ്ടാം സമ്മാനമായ AED 150,000 മൂന്നു പേരും പങ്കിട്ടു. ഓരോരുത്തരും നേടിയത് AED 50,000.

ഭര്‍ത്താവാണ് ന്വബിസയെ ഗെയിം കളിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ തന്നെ ന്വബീസ സമ്മാനം നേടി. “ഈ വിജയത്തിൽ വളരെ സന്തോഷം തോന്നുന്നു. ഇത്രയധികം സമ്മാനത്തുക പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ കഴിയും.” - ന്വബിസ പറയുന്നു.

അമ്മയെ സഹായിക്കാനും മകള്‍ക്ക് വിദ്യാഭ്യാസത്തിനായും വീട് നന്നാക്കാനും തുക ഉപയോഗിക്കാനാണ് ന്വബിസ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യക്കാരനായ വിജയി വെങ്കട ഇന്ത്യൻ സിവിൽ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാനാണ് തനിക്ക് ലഭിച്ച തുക ഉപയോഗിക്കുക.

മഹാരാഷ്ട്രയിൽ നിന്നുള്ള ബിസിനസുകാരനായ ജയപാൽ ഷായാണ് മറ്റൊരു വിജയി. EASY6 ടോപ് റാഫ്ള്‍ സമ്മാനമായ AED 60,000 അദ്ദേഹം നേടി. ആറ് തവണ ഇതിന് മുൻപ് സമ്മാനം നേടാന്‍ ജയപാലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ ആഴ്ച്ചയും ഗെയിം കളിക്കുമെന്ന് ജയപാൽ പറയുന്നു.

മൊത്തം 4300-ൽ അധികം പേരാണ് സമ്മാനങ്ങള്‍ നേടിയത്. മൊത്തം AED 535,900 സമ്മാനത്തുക ഇവര്‍ പങ്കിട്ടു. ഇതിൽ അധികവും ഇന്ത്യക്കാരാണ്.

MEGA7 ടോപ് റാഫ്ള്‍ സമ്മാനമായ AED 100,000 നേടിയത് ഉത്തര്‍പ്രദേശിൽ നിന്നുള്ള ഷംസുൾഹഖ് ഖാന്‍ ആണ്. അടുത്ത ലക്ഷ്യം 120 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് ആണെന്ന് അദ്ദേഹം പറയുന്നു.

മലയാളിയായ മുരളീധരന്‍ പിള്ള FAST5 ടോപ് റാഫ്ള്‍ സമ്മാനത്തുകയായ AED 50,000 നേടി. ചീഫ് അക്കൗണ്ടന്‍റായി ജോലി നോക്കുന്ന പിള്ള, തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു പങ്ക് ജീവകാരുണ്യത്തിനായി മാറ്റിവെക്കുകയാണ്.

മറ്റൊരു മലയാളിയായ അജ്മൽ ചരൺ EASY6 കളിച്ച് AED 60,000 നേടി. മലയാളിയായ ആന്‍റണി മൂലൻ PICK1 കളിച്ച്  AED 27,900 നേടി. ഒരു മാസം സ്ഥിരമായി കളിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ വിജയം AED 18,000 ആണ്.

AED 120 million MEGA7 Grand Prize കളിക്കാന്‍ ഇനിയും അവസരമുണ്ട്. ഓഗസ്റ്റ് 16-18 വരെ നിങ്ങള്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഫലം അറിയാം. 5 PM (GMT), 9 PM (Dubai), and 10:30 PM (IST) എന്നിങ്ങനെയാണ് ഫലപ്രഖ്യാപനം. ദിവസേന PICK1 ഫലങ്ങള്‍ 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST) സമയങ്ങളിൽ അറിയാം.

EASY6, FAST5, MEGA7, PICK1 നമ്പറുകള്‍ ബുക്ക് ചെയ്യാൻ സോഷ്യൽ മീഡിയയിൽ സന്ദര്‍ശിക്കൂ @emiratesdraw കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കള്‍ക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or emiratesdraw.com

Latest Videos
Follow Us:
Download App:
  • android
  • ios