EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ 3,200 വിജയികൾ പങ്കിട്ടത് AED 570,000.

എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്ത് കഴിഞ്ഞയാഴ്ച്ച സമ്മാനങ്ങൾ നേടിയത് ആയിരക്കണക്കിന് പേർ. EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ 3,200 വിജയികൾ പങ്കിട്ടത് AED 570,000.

പാകിസ്ഥാനിൽ നിന്നുള്ള ഇസ്മയിൽ ​ഗുൽ ഖാൻ സർവാർ ഖാൻ ആണ് ഒരു വിജയി. ഖത്തറിൽ നിന്നാണ് ബിസിനസ്സുകാരനായ അദ്ദേഹം ​ഗെയിമിൽ പങ്കെടുത്തത്. മെ​ഗാ7 വഴി ഉയർന്ന റാഫ്ൾ പ്രൈസ് ആയ 70,000 ദിർഹം അദ്ദേഹം നേടി. ദുബായിലേക്ക് മാറിത്താമസിക്കുക എന്ന സ്വപ്നത്തിന് വേ​ഗം പകരാൻ ഈ വിജയം സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

യൂട്യൂബിൽ തന്റെ വിജയം വീണ്ടും കണ്ടിട്ടാണ് വിജയിയായി എന്ന് ഇസ്മയിൽ ഉറപ്പിച്ചത്. "സ്ക്രീനിൽ എന്റെ പേര് കണ്ടപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി".-- അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിൽ നിന്നുള്ള അബുബക്കർ റോഹിദിൻ ആണ് മറ്റൊരു വിജയി. ഖത്തറിൽ അക്കൗണ്ടന്റായ അബുബക്കർ ഈസി6 കളിച്ച് AED 150,000 നേടി. ഒറ്റ അക്കം അകലെയാണ് അദ്ദേഹത്തിന് 15 മില്യൺ ദിർഹം സമ്മാനം നഷ്ടമായത്. സ്ഥലം വാങ്ങാനും ജീവകാരുണ്യത്തിനുമായി പണം ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

"സു​ഹൃത്താണ് എന്നെ നമ്പറുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നത്. അദ്ദേഹത്തിന്റെ കുട്ടികളുടെ പിറന്നാൾ തീയതി അനുസരിച്ചാണ് ഇത്തവണ നമ്പറുകൾ തെരഞ്ഞെടുത്തത്. സമ്മാനം ഞങ്ങൾ പങ്കിട്ടെടുക്കും-- അബുബക്കർ പറയുന്നു.

ഫിലിപ്പീൻസിൽ നിന്നുള്ള റൊമ്മെൽ കാർപിയോയാണ് മറ്റൊരു വിജയി. ഫാസ്റ്റ്5 കളിച്ച് ഉയർന്ന റാഫ്ൾ സമ്മാത്തുകയായ AED 50,000 അദ്ദേഹം നേടി. ഫാസ്റ്റ്5 ​ഗ്രാൻഡ് പ്രൈസ് വിജയി ഫ്രെയ്ലിൻ അം​ഗോബ് ആണ് ​ഗെയിമിൽ പങ്കെടുക്കാൻ പ്രചോദനം. 25 വർഷത്തേക്ക് മാസം 25,000 ദിർഹം അം​ഗോബ് സ്വന്തമാക്കിയിരുന്നു. 2023 മുതൽ സ്ഥിരമായി ​ഗെയിം കളിക്കുന്നുണ്ട് റൊമ്മേൽ. പുതിയ ബിസിനസ് തുടങ്ങാനാണ് സമ്മാനത്തുക അദ്ദേഹം ഉപയോ​ഗിക്കുക.

യു.കെയിലെ ലെസ്റ്റർഷൈറിലുള്ള ഡീൻ സിമ്മൺസ് എന്ന 56 വയസ്സുകാരനും ഇത്തവണ വിജയിയായി. ​മെ​ഗാ7 റാഫ്ളിലൂടെ ഇരട്ട സമ്മാനമാണ് അദ്ദേഹം നേടിയത്. ഒറ്റ ഡ്രോയിൽ നാല് വിജയം എന്ന റെക്കോഡും കഴിഞ്ഞയാഴ്ച്ച അദ്ദേഹം നേടിയിരുന്നു. ഒരു സോഫ്റ്റ് വെയർ കമ്പനി നടത്തുന്ന ഡീൻ, സ്ഥിരമായി ​ഗെയിം കളിക്കാറുണ്ട്. യു.എ.ഇയുടെ ഉദാരമായ നികുതി നിയമങ്ങളും കോറൽ റീസ്റ്റോറേഷൻ പദ്ധതിയും ​ഗെയിം കളിക്കാൻ പ്രേരണയാണെന്ന് അദ്ദേ​ഹം പറഞ്ഞു.

ഈ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോയുടെ ആഘോഷങ്ങളിൽ പങ്കുചേരാം. മെയ് 3 മുതൽ 5 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ​ഗെയിമായ PICK1 ഉപയോ​ഗിച്ച് ദിവസവും AED 200,000 വരെ നേടാം. വെറും AED 5 മുതൽ ടിക്കറ്റ് നിരക്ക് തുടങ്ങുന്നു. 36 ഓപ്ഷനുകളിൽ നിന്നും തെരഞ്ഞെടുക്കാം, പ്രവേശന ഫീസിന്റെ 20 ഇരട്ടി വരെ സമ്മാനം നേടാം.

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ www.emiratesdraw.com