Asianet News MalayalamAsianet News Malayalam

വിജയ സാധ്യത ഡബിള്‍! രണ്ടാം വാര്‍ഷികം ആഘോഷിച്ച് എമിറേറ്റ്സ് ഡ്രോ

EASY6 ഗെയിമിന് ആറല്ല 12 വിജയികളെ പ്രഖ്യാപിക്കും. FAST5 ഗെയിമിൽ മൂന്നിന് പകരം ആറ് പേര്‍ക്ക് വിജയികളാകാം. MEGA7 ഗെയിമിൽ 15 അല്ല 30 പേര്‍ക്ക് വിജയിക്കാം.

Emirates Draw second anniversary raffle double wins
Author
First Published Sep 18, 2023, 2:08 PM IST

യു.എ.ഇയിലെ പ്രമുഖ ഗെയിമിങ് ഓപ്പറേറ്ററായ എമിറേറ്റ്സ് ഡ്രോ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ നാഴികക്കല്ല് ആഘോഷിക്കുമ്പോള്‍ യു.എ.ഇയിലും പുറത്തുമുള്ള ഉപയോക്താക്കള്‍ക്കും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാം.

EASY6, FAST5, MEGA7 ഗെയിമുകളിലൂടെ ഇപ്പോള്‍ ഇരട്ടി നേടാം. ഒക്ടോബര്‍ ഒന്ന് രാത്രി 8.30 (യു.എ.ഇ സമയം) വരെയാണ് അവസരം. EASY6 ഗെയിമിന് ആറല്ല 12 വിജയികളെ പ്രഖ്യാപിക്കും. FAST5 ഗെയിമിൽ മൂന്നിന് പകരം ആറ് പേര്‍ക്ക് വിജയികളാകാം. MEGA7 ഗെയിമിൽ 15 അല്ല 30 പേര്‍ക്ക് വിജയിക്കാം. നറുക്കെടുപ്പ് 2023 സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന് തീയതികളിൽ.

കഴിഞ്ഞ വര്‍ഷം മാത്രം നാല് ലക്ഷം പേരാണ് എമിറേറ്റ്സ് ഡ്രോ കളിച്ചത്. 6.5 ലക്ഷം പേര്‍ വിജയികളായപ്പോള്‍ 123 മില്യൺ ദിര്‍ഹമാണ് സമ്മാനമായി നൽകിയത്. 

കരുതൽ

സി.എസ്.ആര്‍ വഴി പരിസ്ഥിതി പദ്ധതികളെയും എമിറേറ്റ്സ് ഡ്രോ പിന്തുണയ്ക്കുന്നുണ്ട്. എമിറേറ്റ്സ് ഡ്രോ കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിയിലൂടെ ഇതുവരെ 12,000-ത്തിന് മുകളിൽ പവിഴപ്പുറ്റുകള്‍ കടലിൽ പാകിക്കഴിഞ്ഞു. യു.എ.ഇ തീരത്ത് 7614 ചതുരശ്ര മീറ്ററിലാണ് പവിഴപ്പുറ്റുകള്‍.

"വളരെ ലളിതമായ തുടക്കത്തിൽ നിന്നും മൂന്ന് വ്യത്യസ്തമായ ഗെയിമുകളിലേക്ക് ഞങ്ങള്‍ വളര്‍ന്നു. രണ്ടു വര്‍ഷത്തിനുള്ളിൽ ആയിരക്കണക്കിന് പേരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്നവരോടുള്ള പ്രതിബദ്ധതയാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്." എമിറേറ്റ്സ് ഡ്രോയുടെ മാര്‍ക്കറ്റിങ് വിഭാഗം തലവൻ പോള്‍ ചാഡെര്‍ പറഞ്ഞു.

വിനോദത്തിന്‍റെ പുതിയ ഉയരങ്ങള്‍ക്ക് ഒപ്പം സാമൂഹിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എമിറേറ്റ്സ് ഡ്രോ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇരട്ടി സമ്മാനം നേടാൻ എല്ലാവരും ഈ ആഘോഷത്തിന്‍റെ ഭാഗമാകണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വരുന്ന ഗെയിമുകള്‍ എമിറേറ്റ്സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലും സ്ട്രീം ചെയ്യും.

എന്തിന് ഇനി കാത്തിരിക്കണം? ഇപ്പോള്‍ തന്നെ പങ്കെടുക്കാം, നമ്പറുകള്‍ തെര‍ഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ @emiratesdraw എമിറേറ്റ്സ് ഡ്രോ പിന്തുടരാം. അല്ലെങ്കിൽ വിളിക്കാം - 800 7777 7777 വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം www.emiratesdraw.com

Follow Us:
Download App:
  • android
  • ios