ഇപ്പോൾ എമിറേറ്റ്സ് ഡ്രോയുടെ ഈസി6 (EASY6) ഗ്രാൻഡ് പ്രൈസ് 6 മില്യൺ ഡോളർ ആയിക്കഴിഞ്ഞു

ദിവസവും ആളുകൾ ഒരുപാട് തീരുമാനങ്ങൾ എടുക്കുന്നു – എന്തു വാങ്ങണം, എവിടെനിന്നും വാങ്ങണം, എന്ത് ഒഴിവാക്കണം. മിക്കപ്പോഴും ഒരു ചെറിയ തീരുമാനം വലിയ മാറ്റങ്ങൾ കൊണ്ടുവരാം.

Add Asianetnews as a Preferred SourcegooglePreferred

തമിഴ് നാട്ടിൽ നിന്നുമുള്ള മരിയ ജോൺ അത്തരമൊരു തീരുമാനം എടുത്തു. അതിലൂടെ മരിയ നേടിയത് 50,000 ഡോളർ. സമ്മാനം നൽകിയത് എമിറേറ്റ്സ് ഡ്രോ ഷുവർ2 (SURE2) റാഫിൾ.

കൂടുതൽ ഇന്ത്യക്കാർ സമ്മാനങ്ങൾ നേടാനുള്ള പരിശ്രമത്തിലാണ്. ഇപ്പോൾ എമിറേറ്റ്സ് ഡ്രോയുടെ ഈസി6 (EASY6) ഗ്രാൻഡ് പ്രൈസ് 6 മില്യൺ ഡോളർ ആയിക്കഴിഞ്ഞു. ഈ ആഴ്ച്ചകൂടെ കഴിഞ്ഞാൽ അത് വീണ്ടും 4 മില്യൺ ഡോളർ ആയി ചുരുങ്ങും.

മരിയ ജോൺ സ്വന്തമായി ബിസിനസ് നടത്തുകയാണ്. അടുത്തിടെയാണ് അദ്ദേഹം സംരംഭം തുടങ്ങിയത്. അതിന്റെ സമ്മർദ്ദവും സംശയങ്ങളും തുടരവേയാണ് എല്ലാം മാറ്റിമറിച്ചുകൊണ്ട് സമ്മാനം ലഭിച്ചത്.

“ഈ തുക സമ്മാനമായി ലഭിച്ചത് വലിയ ഭാഗ്യമായി തോന്നുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. അതിൽ വിജയിച്ചതിന് ഞാനാണ്. വളരെ സന്തോഷമുണ്ട്.” – അദ്ദേഹം പറഞ്ഞു.

സുഹൃത്തിലൂടെയാണ് മരിയ ജോൺ എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് കേട്ടത്.

“ഗെയിമുകൾ വളരെ ആവേശകരമാണ്. ചെറിയ തുക മാത്രം നിക്ഷേപിച്ച് വലിയ സമ്മാനങ്ങൾ നേടാം. ഭാഗ്യമുണ്ടെങ്കിൽ എല്ലാവർക്കും സമ്മാനങ്ങൾ നേടാനാകും.” – മരിയ ജോൺ ആശംസിച്ചു.

രണ്ടു മാസം മുൻപ് മാത്രമാണ് മരിയ ജോൺ ബിസിനസിലേക്ക് കടന്നത്. ഈ സമ്മാനത്തുക ബിസിനസ് വളർത്താൻ ഉപകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.