ഓരോരുത്തരും നേടിയത് 21,000 ഡോളർ വീതം
എമിറേറ്റ്സ ഡ്രോയുടെ കഴിഞ്ഞയാഴ്ച്ചത്തെ ഏഴ് വിജയികളിൽ മൂന്നു പേർ വനിതകൾ. ഇറാൻ, നേപ്പാൾ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് വിജയികൾ. ഓരോരുത്തരം 21,000 ഡോളർ വീതം നേടി.
ഇറാനിൽ നിന്നുള്ള ഫായേ നസ്റൊല്ലാഹി ഹോട്ടൽ ഉടമയാണ്. എല്ലാ ആഴ്ച്ചയും അവർ ഡ്രോയിൽ പങ്കെടുക്കാറുണ്ട്. ഇൻബോക്സിൽ വിജയിയായി എന്ന നോട്ടിഫിക്കേഷൻ കണ്ടതോടെ താൻ ഞെട്ടി എന്ന് അവർ പറയുന്നു. അധികം വൈകാതെ ഞെട്ടൽ സന്തോഷത്തിന് വഴിമാറി. സമ്മാനത്തുക കുടുംബത്തിനായ ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
“വളരെ സന്തോഷം തോന്നുന്നു. ഇത് എനിക്ക് ഒരു സ്ഥിരം കാര്യമാണ്. എനിക്ക് കുടുംബത്തെ സഹായിക്കണം. ഈ സമ്മാനത്തുക എനിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരില്ല, എന്നാലും കുറച്ചു നാളായി വരുത്തണം എന്ന് കരുതിയ മാറ്റങ്ങൾക്ക് ഇത് സഹായിക്കും.” – ഫായേ പറഞ്ഞു.
നേപ്പാളിൽ നിന്നുള്ള 24 വയസ്സുകാരിയായ റിന റായ് ലാമ അഞ്ച് വർഷം മുൻപാണ് ഇതിന് മുൻപ് എമിറേറ്റ്സ് ഡ്രോ കളിച്ചത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞ രാത്രി തനിക്ക് ഉറങ്ങാനായില്ലെന്ന് ലാമ പറഞ്ഞു.
“എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. മേഘങ്ങളിലൂടെ ഒഴുകുന്നപോലെ തോന്നി. വലിയ ആവേശത്തിലായിരുന്നു! സ്വന്തം ബിസിനസ് തുടങ്ങാനാണ് ഞാനിത് ഉപയോഗിക്കുക. എന്ത് ബിസിനസ് ആണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണ് എനിക്കിത്.” – ലാമ പറയുന്നു.
മാലിദ്വീപിൽ നിന്നുള്ള 32 വയസ്സുകാരി ഹുലത്ത് അബ്ദുൾ റഹീം സ്ഥിരമായി ഗെയിം കളിക്കാറില്ല. പക്ഷേ, എങ്ങാനും വിജയിക്കാനായാലോ എന്ന ചിന്തയാണ് അവരെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്.
“ഞാൻ ആലോചിച്ചു തീരുമാനിച്ചതല്ല. ഒരു വർഷമേ ഞാൻ ജി.സി.സിയിൽ എത്തിയിട്ട് ആകുന്നുള്ളൂ. ഈ ആഴ്ച്ച എനിക്ക് തോന്നി, ഒന്ന് പരീക്ഷിച്ചാലോ എന്ന്. അതുകൊണ്ട് തന്നെ ഈ അവസരം വലിയ സന്തോഷം തരുന്നു. പണം നിക്ഷേപിക്കാനാണ് തീരുമാനം.” – അവർ പറഞ്ഞു.
പുതിയ പിക് ഗെയിമുകൾ ഇപ്പോൾ എമിറേറ്റ്സ് ഡ്രോ അവതരിപ്പിച്ചിട്ടുണ്ട്. പിക്3, പിക്4 എന്നിവയാണ് പുതിയ ഗെയിമുകൾ. എല്ലാ ഗെയിമുകളും ഓരോ മണിക്കൂറിലും ദിവസവും നടക്കുന്നുണ്ട്.
പിക്1 – ടിക്കറ്റിന് 1 ഡോളർ, സമ്മാനം 7,500 ഡോളർ വരെ പിക്2 – ടിക്കറ്റിന് 2 ഡോളർ, സമ്മാനം 20,000 ഡോളർ വരെ പിക്3 – ടിക്കറ്റിന് 3 ഡോളർ, സമ്മാനം 30,000 ഡോളർ വരെ പിക്4 – ടിക്കറ്റിന് 4 ഡോളർ, സമ്മാനം 40,000 ഡോളർ വരെ
ചെറിയ സാധ്യതകൾ പ്രയോജനപ്പെടുത്തി ഓരോ മണിക്കൂറിലും വിജയിക്കാം.
സമ്മർ പ്രൊമോഷന്റെ ഭാഗമായി മെഗാ7, ഈസി6, വൈൽഡ്5 ഗെയിമുകളും കളിക്കാം. ഇവ ഒരുമിച്ച് കാർട്ടിൽ ചേർത്താൽ 25 ഡോളറിന് ബണ്ടിൽ ആയി വാങ്ങാം. മുൻപ് ഇത് 31 ഡോളർ ആയിരുന്നു.
