4 മില്യൺ ഡോളർ സമ്മാനം. ഇതുവരെ മൊത്തം നൽകിയത് 92 മില്യൺ ഡോളർ

ചരിത്രത്തിലെ നാലാമത്തെ ഈസി6 ഗ്രാൻഡ് പ്രൈസ് വിജയിയെ കണ്ടെത്തിയ കാര്യം കഴിഞ്ഞ വെള്ളിയാഴ്ച്ച എമിറേറ്റസ് ഡ്രോ പുറത്തുവിട്ടിരുന്നു. ഇതോടെ നാളിതുവരെ 1.4 മില്യൺ മത്സരാർത്ഥികൾക്ക് 92 മില്യൺ ഡോളർ മൊത്തം സമ്മാനമായും നൽകി.

പുതിയ വാർത്തയോടെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്ന ലോകം മുഴുവനുള്ള മത്സരാർത്ഥികൾക്ക് കൂടുതൽ ആവേശവും ആഘോഷിക്കാൻ അവസരവുമായി.

“ഓരോ ഡ്രോയും ഇതുപോലെയുള്ള നിമിഷങ്ങളാണ് നൽകുന്നത്. ഒരാളുടെ ജീവിതം മാറിമറിഞ്ഞു എന്നത് അറിയുമ്പോൾ കിട്ടുന്ന സന്തോഷത്തോളം ഒന്നും വരില്ല. പുതിയ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അവസാനഘട്ട പരിശോധനകൾ തുടരുകയാണ്. ഇപ്പോൾ ഞങ്ങൾക്ക് പൂർണമായും വിവരങ്ങൾ പുറത്തുവിടാനാകില്ല. ഈ കാത്തിരിപ്പിനിടെ ഒരിക്കൽക്കൂടെ ഓർമ്മിപ്പിക്കാം, ഇനി ഓഗസ്റ്റ് 28-ന് മത്സരാർത്ഥികൾക്ക് ഇതേ അവസരം നേടാം. നിങ്ങൾക്കും പങ്കെടുക്കാം. ഇതാകാം ആ സാധ്യത.” – എമിറേറ്റ്സ് ഡ്രോ സി.ഇ.ഒ പറഞ്ഞു.

ആരാണ് ഗ്രാൻഡ് പ്രൈസ് വിജയി?

സമഗ്രമായ ഒരു വെരിഫിക്കേഷൻ നടത്തിയ ശേഷം മാത്രമേ വിജയിയുടെ വിവരങ്ങൾ പുറത്തുവിടൂ. ദയവായി വിവരങ്ങൾക്കായി കാത്തിരിക്കൂ.

ഗ്രാൻഡ് പ്രൈസിനൊപ്പം ഈസി6 കളിച്ചവരിൽ അഞ്ച്, നാല്, മൂന്നു നമ്പറുകൾ മാച്ച് ചെയ്തവരുണ്ട്. ഇതും സന്തോഷാർഹമാണ്.

എല്ലാ എമിറേറ്റ്സ് ഡ്രോ ഗെയിമുകളും തികച്ചും സുതാര്യവും സ്വതന്ത്രവുമായ രീതിയാണ് പിന്തുടരുന്നത്. ലോകത്ത് എവിടെ നിന്നുള്ളവർക്കും, 18 വയസ്സിന് മുകളിൽ പ്രായമായാൽ ഗെയിം കളിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക എമിറേറ്റ്സ് ഡ്രോ ചാനലുകൾ മാത്രം സന്ദർശിക്കൂ.