Asianet News MalayalamAsianet News Malayalam

ലഗേജ് നിബന്ധനകളില്‍ മാറ്റം വരുത്തി എമിറേറ്റ്സ്


ഇക്കണോമി ക്ലാസിനെ സ്പെഷൽ, സേവർ, ഫ്ലക്സ്, ഫ്ലക്സ് പ്ലസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കിയാണ് എമിറേറ്റ്സ് തിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിന്റെയും ലഗേജ് പരിധിയില്‍ വ്യത്യാസമുണ്ട്. 

emirates introduces new baggage rules
Author
Abu Dhabi - United Arab Emirates, First Published Jan 23, 2019, 10:35 PM IST

അബുദാബി: ലഗേജ് നിബന്ധനകളില്‍ മാറ്റം വരുത്തി എമിറേറ്റ്സ് എയർലൈൻസ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ അഞ്ച് കിലോയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കണോമി ക്ലാസില്‍ തന്നെ കൂടിയ തുകയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് ലഭിക്കും. ഫെബ്രുവരി നാല് മുതലാണ് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇക്കണോമി ക്ലാസിനെ സ്പെഷൽ, സേവർ, ഫ്ലക്സ്, ഫ്ലക്സ് പ്ലസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കിയാണ് എമിറേറ്റ്സ് തിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിന്റെയും ലഗേജ് പരിധിയില്‍ വ്യത്യാസമുണ്ട്. ഇക്കണോമി സ്പെഷ്യലില്‍ നേരത്തെ 20 കിലോ ലഗേജ് കൊണ്ടുപോകാമായിരുന്നത് ഇപ്പോള്‍ 15 ആക്കിയാണ് കുറച്ചിരിക്കുന്നത്. ഇക്കണോമി സേവറില്‍ 30 കിലോ ഉണ്ടായിരുന്നത് ഇനി 25 കിലോ ആയിരിക്കും. ഫ്ലെക്സിനും ഫ്ലെക്സ് പ്ലസിലും നേരത്തെയുണ്ടായിരുന്ന ലഗേജ് പരിധിക്ക് മാറ്റമില്ല. അവ യഥാക്രമം 30 കിലോ, 35 കിലോ എന്നിങ്ങനെയായി തുടരും. ഫെബ്രുവരി നാല് മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ കണക്കില്‍ തന്നെ ലഗേജ് കൊണ്ടുപോകാം. അമേരിക്ക, യൂറോപ് എന്നിവ ഒഴികെയുള്ള എല്ലാ സെക്ടറുകളിലും പുതിയ പരിധി ബാധകമാവുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios