Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ ശ്രദ്ധിക്കുക; എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും തട്ടിപ്പിന് ശ്രമം

ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ ലഭിക്കുന്നത്. 

Emirates Post warns against new email scam in UAE
Author
Abu Dhabi - United Arab Emirates, First Published Mar 26, 2021, 12:25 PM IST

അബുദാബി: എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വ്യക്തിഗത വിവരങ്ങളും പാസ്‍വേഡുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇത്തരം മെയിലുകളിലൂടെ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.

ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അധികൃതരുമായി സഹകരിച്ച് നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios