കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരണം. 

ദുബായ്: ദുബായില്‍ നിന്നും കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരണം. ദുബായ്-കൊളംബോ സെക്ടറിലെ എല്ലാ സര്‍വീസുകളും കൃത്യമായി തന്നെ നടക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും എമിറേറ്റ്സ് അറിയിച്ചു.