'സീ യു ദെയര്‍' എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളും നല്‍കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയുള്ള എഞ്ചിന്‍ കൗളുകളില്‍ എക്‌സ്‌പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്.

ദുബൈ: എക്‌സ്‌പോ 2020(Expo 2020) സന്ദേശം ആകാശ മാര്‍ഗം ലോകമെമ്പാടുമെത്തിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍(Emirates Airline). പ്രത്യേകം ഡിസൈന്‍ ചെയ്ത എ380 എയര്‍ക്രാഫ്റ്റാണ് എമിറേറ്റ്‌സ് ഇതിനായി ഉപയോഗിക്കുന്നത്.

'സീ യു ദെയര്‍' എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളും നല്‍കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയുള്ള എഞ്ചിന്‍ കൗളുകളില്‍ എക്‌സ്‌പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് എമിറേറ്റ്‌സ് എക്‌സ്‌പോയ്ക്കായി രൂപമാറ്റം വരുത്തുന്നത്.

എമിറേറ്റ്‌സിന്റെ പ്രചാരണത്തിന് ബുര്‍ജ് ഖലീഫയുടെ മുകളില്‍ ചിത്രീകരിച്ച വീഡിയോയിലെ എയര്‍ഹോസ്റ്റസിന്റെ ചിത്രവും വിമാനത്തില്‍ പതിച്ചിട്ടുണ്ട്. ഈ വിമാനം ഡിസൈന്‍ ചെയ്തതും പെയിന്റ് ചെയ്തതുമെല്ലാം എമിറേറ്റ്‌സ് സംഘം തന്നെയാണ്. 11 നിറങ്ങളാണ് വിമാനത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്. 16 ദിവസം കൊണ്ടാണ് വിമാനം പൂര്‍ണമായും പെയിന്റ് ചെയ്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസം നീളുന്ന എക്‌സ്‌പോയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. 

Scroll to load tweet…