വെള്ളിയാഴ്ച രാവിലെ കാര്‍ ഒരു വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിച്ചെന്ന വിവരമാണ് ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. 35 വയസുകാരനായ യുവാവും 27 വയസുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തല്‍ക്ഷണം മരിച്ചു. 

ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശി ദമ്പതികള്‍ മരിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കുണ്ട്. വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലെ ഖോര്‍ഫകാനിലായിരുന്നു അപപകടം. ഗുരുതരമായ പരിക്കേറ്റ കുട്ടികളെ ദുബൈ റാഷിദ് ഹോസ്‍പിറ്റലിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ കാര്‍ ഒരു വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിച്ചെന്ന വിവരമാണ് ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. 35 വയസുകാരനായ യുവാവും 27 വയസുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും അപകട സ്ഥലത്തു വെച്ചുതന്നെ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആദ്യം അല്‍ ദൈദ് ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ദുബൈ റാഷിദ് ആശുപത്രിയിലേക്കും മാറ്റി. മരിച്ച ദമ്പതികളുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ അല്‍ ദൈദില്‍ സംസ്‍കരിച്ചു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Read also: ഡ്രൈവിങിലെ അശ്രദ്ധ, കാറുകള്‍ കൂട്ടിയിടിച്ചുണ്ടായത് വന്‍ അപകടം; ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player