Asianet News MalayalamAsianet News Malayalam

മക്ക, മദീന ഹറമുകളിലെ ജീവനക്കാർ റമദാന് മുമ്പ് കൊവിഡ് വാക്സിൻ എടുത്തിരിക്കണം

എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. 

employees of makkah and medina mosques should take vaccines before ramadan
Author
Riyadh Saudi Arabia, First Published Apr 5, 2021, 11:39 PM IST

റിയാദ്: റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാൻ മുഴുവൻ ജീവനക്കാരും കൊവിഡ്​ വാക്സിനെടുത്തിരിക്കണം. ഹറം പ്രസിഡൻസി, ഏജൻസി കെട്ടിടങ്ങളിലെ പ്രവേശനത്തിനും വാക്സിന്‍ നിര്‍ബന്ധമാണ്. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. 

അതേസമയം റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​.

Follow Us:
Download App:
  • android
  • ios