അധ്യാപികമാര്‍ ബസിന് തീപിടിച്ചപ്പോള്‍ സാഹസികമായി ബസിനകത്ത് നിന്ന് ഇവരെ രക്ഷപ്പെടുത്തി യുവാവ്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ മരണഭയത്താല്‍ നിലവിളിക്കുകയായിരുന്നു.

റിയാദ്: അധ്യാപികമാർ സഞ്ചരിച്ച ബസിന്​ തീപിടിച്ചപ്പോൾ രക്ഷകനായി സൗദി യുവാവ്​. സൗദി വടക്കൻ മേലയിലെ അല്‍ ജൗഫിലാണ്​ അപകടമുണ്ടായത്​. മിന്നല്‍ വേഗത്തിൽ അബ്​ദുൽ സലാം അൽ ഷറാറി എന്ന യുവാവ്​ ബസിനുള്ളിൽ ചാടിക്കയറി ആറ്​ അധ്യാപികമാരെ രക്ഷപ്പെടുത്തുകയായിരുന്നു. വന്‍ ദുരന്തമാണ്​ യുവാവി​ന്‍റെ ധീരമായ ഇടപെടൽ ഒഴിവാക്കിയത്​. ആളിപ്പടരുന്ന തീ വകവെക്കാതെ ഉള്ളില്‍ കുടുങ്ങിയ ആറ് അധ്യാപികമാരെയും രക്ഷിച്ച അബ്​ദുൽ സലാം നാടി​െൻറ ധീരനായകനായി.

ബസില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അപ്പോൾ അതുവഴി വന്ന അബ്​ദുൽ സലാം ത​െൻറ വാഹനം നിര്‍ത്തി ഓടിയെത്തിയത്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ മരണഭയത്താല്‍ നിലവിളിക്കുകയായിരുന്നു. സമയം ഒട്ടും പാഴാക്കാതെ ബസി​െൻറ ജനാലകള്‍ തകര്‍ത്ത് അബ്​ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ബസ്‌ പൂര്‍ണമായും അഗ്‌നിക്കിരയായി.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്​ദുൽ സലാമിന്‍റെ കൈകാലുകൾക്ക്​ പൊള്ളലേറ്റു. പൊലീസെത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക്​ ശേഷം വിട്ടയച്ചു. അബ്​ദുൽ സലാമി​െൻറ ധീരത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. ‘ധീരതയുടെ പര്യായം’ എന്നാണ് ഭരണാധികാരികളും പൊതുജനങ്ങളും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. അബ്​ദുൽ സലാമി​െൻറ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.

Scroll to load tweet…