Asianet News MalayalamAsianet News Malayalam

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം

ഓഫര്‍ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി അവര്‍ പങ്കാളികളാക്കപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.

Enter the Big Ticket Mighty Bonanza and get the chance to win 2 tickets to the AED 20 million draw
Author
Abu Dhabi - United Arab Emirates, First Published May 25, 2022, 10:11 PM IST

അബുദാബി: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് 'മൈറ്റി - 20 മില്യന്‍' നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. 'ദ മൈറ്റി ബൊണാണ്‍സ' എന്ന പേരിലുള്ള പുതിയ സമ്മാന പദ്ധതിയാണ് പുതിയതായി ബിഗ് ടിക്കറ്റ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 25ന് പുലര്‍ച്ചെ 12.01 മുതല്‍ മേയ് 28ന് രാത്രി 11.59 വരെ മാത്രമായിരിക്കും ഈ അസുലഭ അവസരം.

ഓഫര്‍ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി അവര്‍ പങ്കാളികളാക്കപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. മേയ് 29ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

Enter the Big Ticket Mighty Bonanza and get the chance to win 2 tickets to the AED 20 million draw

ജൂണ്‍ മൂന്നിന് വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമാണ് (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിന് അര്‍ഹമാവുന്ന ഭാഗ്യവാന് 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാം. ഒരു ലക്ഷം ദിര്‍ഹം മൂന്നാം സമ്മാനമായും 50,000 ദിര്‍ഹം നാലാം സമ്മാനമായും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനല്‍ വഴിയും നറുക്കെടുപ്പ് തത്സമയം കാണാം.

യുഎഇയിലെ അടുത്ത കോടീശ്വരനായി മാറാനുള്ള മികച്ച അവസരമാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം.

*നിബന്ധനകള്‍ക്ക് വിധേയം.

Follow Us:
Download App:
  • android
  • ios