അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസിനൊപ്പം ഈ ഫലവും കാണിച്ചെങ്കില്‍ മാത്രമെ പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മാസ്‌ക് ധരിക്കുകയും വേണം.

അബുദാബി: അബുദാബിയില്‍(Abu Dhabi) പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 96 മണിക്കൂറാക്കി വര്‍ധിപ്പിച്ചു. കൊവിഡ്(Covid) കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് പ്രവേശന നിബന്ധന പരിഷ്‌കരിച്ചത്.

അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസിനൊപ്പം ഈ ഫലവും കാണിച്ചെങ്കില്‍ മാത്രമെ പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മാസ്‌ക് ധരിക്കുകയും വേണം. ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്തവര്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ അല്‍ഹൊസ്ന്‍ ആപ്പില്‍ ഒരു മാസത്തേക്കും അല്ലാത്തവര്‍ക്ക് ഏഴ് ദിവസവുമാണ് ഗ്രീന്‍ പാസ് ലഭിക്കുക. 

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ

അതേസമയം യുഎഇ സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാനാവും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിയന്ത്രണം തുടരും. വിദേശത്ത് നിന്ന് മടങ്ങി വരുമ്പോള്‍ 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധന, ആറ് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന എന്നിവ നടത്തണം. യുഎഇയില്‍ എത്തിയാലുടനെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം.