പറന്നുയർന്ന ശേഷം മെഡിക്കല്‍ എമര്‍ജൻസി ഉണ്ടായതോടെ വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. 

ദില്ലി: അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചു വിട്ടു. ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്ന വിമാനമാണ് വഴിതിരിച്ചു വിട്ടത്. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം മസ്കറ്റില്‍ ഇറക്കിയതെന്ന് എയര്‍ലൈന്‍ ഞായറാഴ്ച അറിയിച്ചു.

ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ഇവൈ213 വിമാനമാണ് ഒമാന്‍ തലസ്ഥാനത്തേക്ക് വഴിതിരിച്ചുവിട്ടത്. വിമാനത്തില്‍ വെച്ച് ഒരു യാത്രക്കാരന് അടിയന്തര മെഡിക്കല്‍ സേവനം ആവശ്യമായി വന്നതിനെ തുടര്‍ന്നാണിത്. യാത്രാ തടസ്സം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരെ സഹായിക്കുന്നതിനായി തങ്ങളുടെ ടീം പരമാവധി ശ്രമിക്കുകയാണെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം