Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്; ജീവനക്കാരോട് അവധിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഇത്തിഹാദ്

ഏപ്രില്‍ ആറ് മുതല്‍ മേയ് അഞ്ച് വരെയുള്ള കാലയളവില്‍ ശമ്പളത്തോടെയുള്ള അവധികളെടുക്കാനാണ് ഇത്തിഹാദ് ആവശ്യപ്പെട്ടതെന്നായിരുന്നു റോയിട്ടേഴ്‍സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇ-മെയിലില്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് പരാമര്‍ശമില്ല.

Etihad denies asking staff to go on leave
Author
Abu Dhabi - United Arab Emirates, First Published Mar 4, 2020, 11:32 PM IST

അബുദാബി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരോട് അവധിയെടുക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ് എയര്‍വേയ്‍സ്. ലോകമെമ്പാടും നിരവധി വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നതിനാല്‍ ജീവനക്കാരോട് ശമ്പളത്തോടെയുള്ള അവധിയെടുക്കാന്‍ ഇത്തിഹാദ് നിര്‍ദേശിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തിഹാദിലെ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് കമ്പനി ഇ-മെയില്‍ സന്ദേശമയച്ചെന്നായിരുന്നു റോയിട്ടേഴ്‍സിന്റെ റിപ്പോര്‍ട്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള ഭൂരിഭാഗം സര്‍വീസുകളും ഇത്തിഹാദ് നിര്‍ത്തിവെച്ചു. യാത്രാ വിലക്കുകളും വൈറസ് ഭീതി കാരണം ജനങ്ങള്‍ യാത്രകള്‍ വേണ്ടെന്നുവെയ്ക്കുന്നതും കാരണം വിമാന കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്.

ഏപ്രില്‍ ആറ് മുതല്‍ മേയ് അഞ്ച് വരെയുള്ള കാലയളവില്‍ ശമ്പളത്തോടെയുള്ള അവധികളെടുക്കാനാണ് ഇത്തിഹാദ് ആവശ്യപ്പെട്ടതെന്നായിരുന്നു റോയിട്ടേഴ്‍സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇ-മെയിലില്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് പരാമര്‍ശമില്ല. ആറ്, 12, 18 ദിവസങ്ങളായി അവധിയെടുക്കാമെന്നും കൂടുതല്‍ ദിവസങ്ങളിലേക്ക് അവധിക്ക് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ഇ-മെയിലില്‍ പറയുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios