'ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്' പദ്ധതിയിൽ പങ്കുചേർന്ന് ഈവിങ്സ്
ദി ഡിജിറ്റൽ സ്കൂൾ പദ്ധതിയോട് സഹകരിച്ച് ഈവിങ്സ്.

മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവുകളുടെ ഭാഗമായ ദി ഡിജിറ്റൽ സ്കൂൾ പദ്ധതിയോട് സഹകരിച്ച് ഈവിങ്സ്. ഡൊണേറ്റ് യുവർ ഓൺ ഡിവൈസ് പരിപാടിയിലേക്കാണ് സഹായം നൽകിയത്.
ഈ പരിപാടിയുടെ ഭാഗമായി ഈവിങ്സ് തങ്ങളുടെ അസോസിയേറ്റുകളോടും പാർട്ണർമാരോടും ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ദാനം ചെയ്യാൻ അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ പദ്ധതികൾക്കും ഇ-വേസ്റ്റ് ഒഴിവാക്കാനും, സുസ്ഥിരലക്ഷ്യങ്ങളോട് പൊരുത്തപ്പെടാനും വേണ്ടിയാണ് ഇത് ഉപയോഗിക്കുക.
പദ്ധതിയുടെ ഭാഗമായി ഈവിങ്സ് 150 ടെലഫോൺ സെറ്റുകൾ, 15 കീബോർഡുകൾ, റൗട്ടർ, ഹെഡ്ഫോൺ, ടാബ്ലറ്റുകൾ എന്നിവയാണ് ഈവിങ്സ് നൽകിയത്.
വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കുമായി ഈവിങ്സ് നടത്തുന്ന പദ്ധതികളുടെ ഉദാഹരണമാണ് പങ്കാളിത്തമെന്ന് ഈവിങ്സ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, കമ്മ്യൂണിക്കേഷൻ ഹെഡ് സൂസൻ കാസ്സി പറഞ്ഞു. ഡി.വൈ.ഒ.ഡി പദ്ധതിയുടെ ഭാഗമാകുന്നത് സുസ്ഥിരതയും പാരിസ്ഥിതികമായ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവുകളുമായി മുൻപും ഈവിങ്സ് സഹകരിച്ചിട്ടുണ്ട്. മുൻപ് അൽ ജലില ഫൗണ്ടേഷൻ വഴി ചികിത്സാസഹായവും ഈവിങ്സ് നൽകിയിട്ടുണ്ട്.
ഡി.വൈ.ഒ.ഡി ക്യാംപെയ്ൻ അനുസരിച്ച് 10,000 യൂസ്ഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിക്കാനാണ് ശ്രമം. ഇവ പുതുക്കി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കുട്ടികൾക്ക് നൽകും.