Asianet News MalayalamAsianet News Malayalam

സെറിബ്രൽ പാൾസി ബാധിച്ചയാളുടെ ആത്മകഥ സ്പോൺസർ ചെയ്ത് EWINGS

മഹ്സൂസ് ഡ്രോയുടെ മാനേജിങ് ഓപ്പറേറ്ററാണ് ഈവിങ്സ്

ewings sponsors autobiography of man with Cerebral Palsy uae
Author
First Published Jun 25, 2024, 3:59 PM IST

മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് (EWINGS) പുതിയ ഡ്രോയുടെ ലൈസൻസിനായി കാത്തിരിക്കുകയാണ്. പക്ഷേ, മനുഷ്യരുടെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തുന്നത് ഇപ്പോഴും EWINGS തുടരുന്നു. ബിലാൽ ഹഫീസിന്റെ ആത്മകഥ An Extraordinary Life: Living with Cerebral Palsy ഈവിങ്സ് സ്പോൺസർ ചെയ്തു.

മോട്ടിവേറ്റ് മീഡിയ ​ഗ്രൂപ്പാണ് പ്രസാധകർ. സെറിബ്രൽ പാൾസി ബാധിച്ച ബിലാൽ ഹഫീസ് എന്നയാളുടെ നിശ്ചയദാർഢ്യവും സ്വപ്നങ്ങൾ നേടാനുള്ള പ്രയാണവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

ബിലാൽ ഹഫീസിന്റെ നിശ്ചയദാർഢ്യം 

കുവൈത്തിൽ പാകിസ്ഥാനിൽ നിന്നുള്ളവരുടെ മകനായി 1983ലാണ് ബിലാൽ ഹഫീശ് ജനിച്ചത്. പ്രസവസമയത്ത് ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ബിലാലിന് സെറിബ്രൽ പാൾസി ബാധിച്ചു. ചലിക്കാനും പേശികൾ നിയന്ത്രിക്കാനും ബിലാലിന് ബുദ്ധിമുട്ടുണ്ട്. പേനയും കടലാസും ഉപയോ​ഗിക്കാൻ കഴിയാത്ത ബിലാൽ കംപ്യൂട്ടറിലൂടെ ടൈപ് ചെയ്യാൻ പഠിച്ചു. പത്ത് വർഷം കൊണ്ട് ബിലാൽ സ്വന്തം ആത്മകഥ എഴുതി. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയായ കാലം വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. സാമൂഹികമായ തെറ്റിദ്ധാരണകളും അത് നേരിടാൻ എങ്ങനെ സ്വയം താൻ പര്യാപ്തനായെന്നും ബിലാൽ എഴുതി.

ewings sponsors autobiography of man with Cerebral Palsy uae

പുസ്തകം ഒപ്പിടുന്ന ചടങ്ങ്

അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിൽ വച്ചാണ് പുസ്തകത്തിൽ ഒപ്പിടുന്ന ചടങ്ങ് നടന്നത്.

“ബിലാലിന്റെ കഥ ലോകത്തോട് പറയാൻ സഹായിക്കാനായതിൽ വളരെ അഭിമാനമുണ്ട്. അൽ നൂർ ട്രെയിനിങ് സെന്ററിലെ വൈസ് ചെയർമാൻ എന്ന നിലയ്ക്ക് എനിക്ക് ബിലാലിനെ വർഷങ്ങളായി അറിയാം. ഇത് വെറുമൊരു പുസ്തകം മാത്രമല്ല, മനുഷ്യന്റെ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ദുഷ്കരമായ സാഹചര്യങ്ങൾക്ക് മേലുള്ള വിജയത്തിന്റെ പ്രതീകവുമാണ്. ബിലാലിന്റെ യാത്ര നമുക്ക് എല്ലാവർക്കും ഒരു പ്രചോദനമാണ്. ദൃഢനിശ്ചയമുണ്ടെങ്കിൽ ഏത് സാഹചര്യവും മറികടക്കാനാകും എന്നതാണ് ഇത് പറയുന്നത്.” - മോട്ടിവേറ്റ് മീഡിയ ​ഗ്രൂപ്പ് ​എഡിറ്റർ ഇൻ ചീഫ് ഇയാൻ ഫെയർസർവീസ് പറയുന്നു.

സാമൂഹികമായ ഉന്നമനത്തിന് വ്യക്തികൾക്ക് പിന്തുണ നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ബിലാലിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെന്ന് ഈവിങ്സ് ഹെഡ് ഓഫ് സി.എസ്.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് സൂസൻ കാസ്സി പറഞ്ഞു.

“മഹ്സൂസ് താൽക്കാലികമായി പ്രവർത്തിക്കുന്നില്ലെങ്കിലും സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ ഞങ്ങൾക്ക് ഒരു ഇടവേളയുമില്ല. ബിലാലിന്റെ അസാധാരണ ജീവിതം എല്ലാവർക്കും മുന്നിലേക്ക് എത്തിക്കാനും അതുവഴി ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാൻ ആളുകൾക്ക് പ്രചോദനം നൽകാനും കഴിയുമെന്നാണ് കരുതുന്നത്.” - സൂസൻ കൂട്ടിച്ചേർത്തു.

പുസ്തകം പ്രസിദ്ധീകരിച്ച മോട്ടിവേറ്റ് മീഡിയോ ​ഗ്രൂപ്പിും സ്പോൺസർ ചെയ്ത ഈവിങ്സിനും ബിലാൽ ഹഫീസ് നന്ദി പറഞ്ഞു. ദീർഘനാളായുള്ള തന്റെ ആ​ഗ്രഹത്തിന് പൂർണ്ണത നൽകാൻ രണ്ടും പേരും സഹായിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം പുസ്തകം യാഥാർത്ഥ്യമായതിൽ അഭിമാനമുണ്ട്. സ്വന്തം കഥ ലോകത്തോട് പറയാനുള്ള അവസരം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല - ബിലാൽ ഹഫീസ് പറഞ്ഞു.

യു.എ.ഇയിൽ നാഴികക്കല്ല്

2019-ൽ ബിലാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഡൗൺസ് സിൻഡ്രമുള്ള സുഹൃത്തുക്കൾക്കൊപ്പം ബിലാലിനെ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ​ഗെയിംസ് അബു ദാബി 2019ന്റെ ലോക്കൽ ഓർ​ഗനൈസിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. അൽ നൂറിൽ ബിലാലിന് ലഭിച്ച പരിശീലനവും ദുബായിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ഡോ. അമിത് കക്കാറിന്റെ സഹായവുമാണ് ഇതിന് കാരണമായത്. യു.എ.ഇയിൽ നിന്നുള്ള വൈകല്യമുള്ളവരുടെ ആദ്യ ബാച്ച് ജേണലിസ്റ്റുകളിൽ ബിലാൽ ഉണ്ടായിരുന്നു.

പുസ്തകം വാങ്ങാം

ബിലാലിന്റെ പുസ്തകം booksarabia, amazon uae എന്നിവിടങ്ങളിലും എല്ലാ പ്രധാന ബുക്ക്സ്റ്റോറുകളിലും നിന്ന് വാങ്ങാം.
 

Latest Videos
Follow Us:
Download App:
  • android
  • ios