രാവിലെ ഡോളറിനെതിരെ 72.45 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ ഒരു ഘട്ടത്തില്‍ 11 പൈസ ഉയര്‍ന്ന് 72.34 എന്ന നിലയിലേക്ക് കയറിയെങ്കിലും. പിന്നീട്,  40 പൈസ ഇടിഞ്ഞ് 72.74 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. 

മുംബൈ: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അമേരിക്കന്‍ ഡോളറിനെതിരെ രൂപ ഇന്ന് രാവിലെ നില മെച്ചപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം തകര്‍ന്നടിഞ്ഞു. ഒരു ഘട്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.74 വരെ ഒരു ഘട്ടത്തില്‍ മൂല്യം ഇടിഞ്ഞു. 

രാവിലെ ഡോളറിനെതിരെ 72.45 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ ഒരു ഘട്ടത്തില്‍ 11 പൈസ ഉയര്‍ന്ന് 72.34 എന്ന നിലയിലേക്ക് കയറിയെങ്കിലും. പിന്നീട്, 40 പൈസ ഇടിഞ്ഞ് 72.74 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................72.67
യൂറോ..........................................84.17
യു.എ.ഇ ദിര്‍ഹം......................19.78
സൗദി റിയാല്‍........................... 19.37
ഖത്തര്‍ റിയാല്‍......................... 19.96
ഒമാന്‍ റിയാല്‍...........................189.01
കുവൈറ്റ് ദിനാര്‍........................239.80
ബഹറിന്‍ ദിനാര്‍.......................193.28