ഇന്നലെ ഡോളറിനെതിരെ 70.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. 

ദുബായ്: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലേക്ക് ഓരോ ദിവസവും കൂപ്പുകുത്തുകയാണ്. ഇന്ന് മൂല്യം 71ലെത്തി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുയടക്കം കറന്‍സികള്‍ വഴി ഇന്ത്യയിലേക്ക് പണം അയക്കുന്നവര്‍ക്ക് മികച്ച നേട്ടമാണ് കൈവന്നിരിക്കുന്നത്.

ഇന്നലെ ഡോളറിനെതിരെ 70.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

വെള്ളിയാഴ്ച രാവിലത്തെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഇങ്ങനെയാണ്.
യു.എസ് ഡോളര്‍....................70.97
യൂറോ..........................................82.87
യു.എ.ഇ ദിര്‍ഹം.....................19.32
സൗദി റിയാല്‍....................... 18.92
ഖത്തര്‍ റിയാല്‍...................... 19.49
ഒമാന്‍ റിയാല്‍.........................184.57
കുവൈറ്റ് ദിനാര്‍......................234.50
ബഹറിന്‍ ദിനാര്‍........................188.70