Asianet News MalayalamAsianet News Malayalam

വിനിവിയുടെ വിരൽ പെയിൻറിംഗ്​ പ്രദർശനം റിയാദിൽ ഇന്നുമുതൽ

കഴിഞ്ഞ മൂന്ന്​ വർഷമായി റിയാദിൽ പ്രവാസിയായ ഈ തൃശൂർ സ്വദേശിനി ചിത്രകലാരംഗത്ത്​ സ്വന്തമായി വികസിപ്പിച്ച സങ്കേതത്തിലൂടെ ചിത്രരചന നിർവഹിച്ച്​ ഇതിനകം കലാസ്വാദക സമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രകാരിയാണ്​.

exhibition of finger paintings by VINIV starting today
Author
Riyadh Saudi Arabia, First Published Jan 20, 2020, 4:40 PM IST

റിയാദ്​: ബ്രഷില്ലാതെ വിരൽ കൊണ്ട്​ വരച്ച്​ വിസ്​മയം സൃഷ്​ടിച്ച മലയാളി ചിത്രകാരി വിനിവിയുടെ ചിത്രപ്രദർശനം തിങ്കളാഴ്​ച മുതൽ ബുധനാഴ്​ച വരെ റിയാദിലെ നൈല ആർട്ട്​ ഗാലറിയിൽ. വൈകുന്നേരം  ഏഴിന്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ ഉദ്​ഘാടനം ചെയ്യും. മൂന്നുദിവസം നീളന്നു പ്രദർശന പരിപാടിയിൽ വിനിവി വിരൽ തൊട്ട്​ വിരിയിച്ച 29 ചിത്രങ്ങളാണ്​ പ്രദർശിപ്പിക്കുന്നത്​.

കഴിഞ്ഞ മൂന്ന്​ വർഷമായി റിയാദിൽ പ്രവാസിയായ ഈ തൃശൂർ സ്വദേശിനി ചിത്രകലാരംഗത്ത്​ സ്വന്തമായി വികസിപ്പിച്ച സങ്കേതത്തിലൂടെ ചിത്രരചന നിർവഹിച്ച്​ ഇതിനകം കലാസ്വാദക സമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രകാരിയാണ്​. റിയാദിൽ തിങ്കളാഴ്​ച മുതൽ ബുധനാഴ്​ച വരെ നടക്കുന്ന സോളോ എക്​സിബിഷനിൽ ബ്രഷ്​ ഉപയോഗിക്കാതെ എണ്ണച്ചായത്തിൽ വിരൽ മുക്കി വരച്ച 2014 മുതലുള്ള പെയിൻറിങ്ങുകളാണ്​ പ്രദർശിപ്പിക്കുന്നതെന്ന്​ വിനി വേണുഗോപാൽ എന്ന ‘വിനിവി’ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കരവിരുത്‌ എന്ന്​ അർഥമുള്ള ഡെക്സ്റ്റെററ്റി എന്ന ഇംഗ്ലീഷ്​ വാക്കിൽ നിന്ന്​ രൂപപ്പെടുത്തിയ ‘ഡെക്​സ്​റ്ററിസം’ എന്ന ശീർഷകമാണ്​ ഈ ചിത്രരചനാ രീതിക്കും ചിത്രപ്രദർശനത്തിനും നൽകിയിരിക്കുന്നതെന്നും ഇതൊരു ചിത്രകലാസ​േങ്കതത്തെ സൂചിപ്പിക്കുന്ന പദമായി ഡിക്ഷ്​ണറികളിൽ വരുത്താനും ബൗദ്ധിക സ്വത്തവകാശം (പേറ്റൻറ്​) സ്ഥാപിച്ചുകിട്ടാനും ശ്രമം നടത്തുകയാണെന്നും വിനിവി പറഞ്ഞു. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന താൻ പെൻസിൽ, പെൻ ആൻഡ്​ ഇങ്ക്​, പേസ്​റ്റൽസ്​, ജലച്ചായം, അക്രിലിക്​, എണ്ണച്ചായം വരെ എല്ലാ മീഡിയത്തിലും സ്വയം പരിശീലിക്കുകയും ബ്രഷ്​ ഉപയോഗിച്ച്​ തന്നെ ധാരാളം ചിത്രങ്ങൾ വരക്കുകയും ചെയ്​തിരുന്നതായി അവർ വ്യക്തമാക്കി.

2012ലാണ്​ വിരൽ ബ്രഷാക്കി വരക്കുന്ന രീതിയിലേക്ക്​ മാറിയത്. തൃശൂരിൽ ലളിതകലാ അക്കദമിയിൽ രണ്ട്​ തവണ ചിത്ര പ്രദർശനം നടത്തിയിരുന്നു. ബഹ്​റൈനിലായിരിക്കുമ്പോള്‍  ത്രീഡി പെയിൻറിങ്ങ്​ ഷോയിലൂടെ ഗിന്നസ്​ റെക്കോർഡ്​ നേടിയിട്ടുണ്ട്​. ദുബൈയിൽ നടന്ന അന്താരാഷ്​ട്ര പെയിൻറിങ്​ മത്സരത്തിൽ പുരസ്​കാര ജേതാവായി. റിയാദ്​ ബാങ്കിൽ ​െഎടി എൻജിനീയറായ ഭർത്താവ്​ ​സനീഷിനോടൊപ്പമാണ്​ സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയത്​. ഇവിടെ ചിത്രപ്രദർശനം സംഘടിപ്പിക്കാനുള്ള അന്വേഷണമാണ്​ റിയാദ്​ ഉലയയിലെ നൈല ആർട്ട്​ ഗാലറിയിൽ എത്തിച്ചതെന്നും വിരൽ കൊണ്ടുള്ള പെയിൻറിങ്​ ​രീതി ഗാലറി നടത്തിപ്പുകാരെ ആകർഷിച്ചതോടെ പ്രദർശനത്തിന്​ വഴിതെളിഞ്ഞെന്നും വിനിവി പറഞ്ഞു.

പ്രദർശിപ്പിക്കുന്ന 29 പെയിൻറിങ്ങുകളിൽ പകുതിയും സൗദിയുമായി ബന്ധപ്പെട്ട്​ വരച്ചവയാണ്​. ഏതാണ്ടെല്ലാ പെയിൻറിങ്ങുകളും രണ്ടര മീറ്റർ വരെ വലിപ്പമുള്ളവയാണ്​. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ പൂർണകായ ചിത്രം മുതൽ സൗദിയിലെ പ്രകൃതി ദൃശ്യങ്ങളും പൗരാണിക പൈതൃക കാഴ്​ചകളുമെല്ലാം എണ്ണച്ചായത്തിൽ തൊട്ട വിരലുകൾ വരച്ചതാണ്​. സ്​ത്രീകൾക്ക്​ നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രവും കൂട്ടത്തിലുണ്ട്​. വാർത്താസമ്മേളനത്തിൽ ഭർത്താവ്​ പി. സനീഷ്​, ഫോ​ട്ടോഗ്രാഫർ കിളിമാനൂർ നൗഷാദ്​ എന്നിവരും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios