പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുകയായിരുന്ന തന്നെ തടഞ്ഞക് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അയാളെ കണ്ടപ്പോള്‍ മനസിലായില്ല. ഉദ്യോഗസ്ഥന്‍ സാധാരണ വേഷത്തിലായിരുന്നു. അടുത്ത് വന്നശേഷം താന്‍ സിഐഡി ആണെന്ന് പറഞ്ഞു. 

മനാമ: ബഹ്റൈനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച പ്രവാസി യുവാവിനെതിരെ വിചാരണ തുടങ്ങി. 29 വയസുകാരനെതിരെയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. ബഹ്റൈനിലെ ഒരു പള്ളിയ്ക്ക് മുന്നിലിരുന്ന് യാചിക്കുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഡി ഉദ്യോഗസ്ഥനെ കടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‍തത്.

Read also: യുഎഇയില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി

വിചാരണ നേരിടുന്ന പ്രതി പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന ആളാണെന്നും പണമില്ലാത്തത് കൊണ്ടാണ് യാചിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുകയായിരുന്ന തന്നെ തടഞ്ഞക് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അയാളെ കണ്ടപ്പോള്‍ മനസിലായില്ല. ഉദ്യോഗസ്ഥന്‍ സാധാരണ വേഷത്തിലായിരുന്നു. അടുത്ത് വന്നശേഷം താന്‍ സിഐഡി ആണെന്ന് പറഞ്ഞു. 

Read also: യുഎഇയില്‍ ജോലി നഷ്ടമായാലും ശമ്പളം ലഭിക്കും; പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

ഇയാള്‍ വരുന്നതിന് മുമ്പ് ഒരാള്‍ തനിക്ക് പണം തന്നിരുന്നു. അതിന് ശേഷം ഉദ്യോഗസ്ഥന്‍ അടുത്തുവന്ന് തടയാന്‍ ശ്രമിക്കുകയും തനിക്കൊപ്പം വരാന്‍ പറയുകയുമായിരുന്നു. ഈ സമയം പരിഭ്രാന്തനായ താന്‍ അയാളുടെ വിരലുകളില്‍ കടിക്കുകയും തള്ളി നിലത്തിടുകയുമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പണമില്ലാത്തത് കൊണ്ടാണ് യാചിച്ചത് - ഇയാള്‍ കോടതിയില്‍ പറഞ്ഞു. നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അവിടെയെത്തിയതെന്ന് മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പിന്നീട് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.

Read also:  പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ മാറ്റി; ഇന്നു മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍