Asianet News MalayalamAsianet News Malayalam

സ്ത്രീയെ ശല്യം ചെയ്ത് മുങ്ങി; വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇ വഴി യാത്ര ചെയ്യവെ കുടുങ്ങി

യാത്രയ്ക്കിടെ കണക്ഷന്‍ ഫ്ലൈറ്റിനായി അബുദാബിയിലിറങ്ങിയപ്പോള്‍ തുടര്‍ യാത്ര ജയിലിലേക്കായിരിക്കുമെന്ന് ഏഷ്യക്കാരനായ പ്രതി കരുതിയിരുന്നില്ല. യൂറോപ്പിലായിരുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്തത്. 

expat arrested at UAE airport for past crime
Author
Abu Dhabi - United Arab Emirates, First Published Apr 19, 2019, 3:11 PM IST

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ കണക്ഷന്‍ ഫ്ലൈറ്റ് കാത്തിരിക്കവെ വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ ഇയാള്‍ യൂറോപ്പില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കവെയാണ് ഇടയ്ക്ക് യുഎഇയില്‍ ഇറങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന കേസില്‍ ഇയാളെ ശിക്ഷിച്ചുകൊണ്ട് യുഎഇ കോടതി വിധി പറഞ്ഞിരുന്നു.

യാത്രയ്ക്കിടെ കണക്ഷന്‍ ഫ്ലൈറ്റിനായി അബുദാബിയിലിറങ്ങിയപ്പോള്‍ തുടര്‍ യാത്ര ജയിലിലേക്കായിരിക്കുമെന്ന് ഏഷ്യക്കാരനായ പ്രതി കരുതിയിരുന്നില്ല. യൂറോപ്പിലായിരുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്തത്. അബുദാബി വഴിയുള്ള ടിക്കറ്റ് ലാഭകരമായിരുന്നതിനാല്‍ യാത്ര അതുവഴിയാക്കി. അബുദാബിയില്‍ വിമാനമിറങ്ങി, കണക്ഷന്‍ ഫൈറ്റ് കാത്തിരിക്കവെയാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ചില നടപടികള്‍ക്കായി സെക്യൂരിറ്റി ഓഫീസിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഓഫീസിലെത്തിയതോടെ താന്‍ യുഎഇയില്‍ പിടികിട്ടാപ്പുള്ളിയാണെന്ന വിവരം ഉദ്യോഗസ്ഥര്‍ ഇയാളെ അറിയിച്ചു. 

റോഡില്‍ വ്യായാമം ചെയ്യുന്നതിനിടെ ഏഷ്യക്കാരിയായ സ്ത്രീയെ ശല്യം ചെയ്തുവെന്ന് നേരത്തെ ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി ഇയാളുടെ അസാന്നിദ്ധ്യത്തില്‍ കോടതി വിധിയും പ്രസ്താവിച്ചു. എന്നാല്‍ ഇതിനിടെ യുഎഇയില്‍ നിന്ന് പോയതോടെയാണ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ച ഇയാള്‍ തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കേസില്‍ ഇവരും പിടികിട്ടാപുള്ളികളാണ്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിന്റെയും പിടിയിലായ ആളുടെയും വിശദ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios