നാല് മാന്‍ഹോള്‍ കവറുകളുമായി പ്രവാസി കുവൈത്തില്‍ പൊലീസിന്റെ പിടിയിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.

രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നാല് മാന്‍ഹോള്‍ കവറുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. 

ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു
മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.