മസ്കത്ത്: സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റിലാണ് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതെന്ന് അറിയിച്ച പൊലീസ് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാത്രി സോഹാറിലാണ് ഏഷ്യക്കാരി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.