Asianet News MalayalamAsianet News Malayalam

ഒമാനില്‍ വന്‍ ലഹരിമരുന്ന് ശേഖരവുമായി വിദേശി പിടിയില്‍

53 പാക്കറ്റ് ക്രിസ്റ്റല്‍ ഡ്രഗും മോര്‍ഫിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

expat arrested in oman for smuggling large quantities of drugs
Author
Muscat, First Published Jun 24, 2021, 11:17 AM IST

മസ്‌കറ്റ്: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍. അന്താരാഷ്ട്ര സംഘങ്ങളുമായി സഹകരിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചയാളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

53 പാക്കറ്റ് ക്രിസ്റ്റല്‍ ഡ്രഗും മോര്‍ഫിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ വിദേശിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios