പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ അധികൃതര്‍ ആഢംബര കാറുകള്‍, ബൈക്കുകള്‍, ഖത്തര്‍ റിയാല്‍, വിദേശ കറന്‍സികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.

ദോഹ: ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ്( license) നേടാതെ സാമ്പത്തിക ഇടപാടുകളും(financial activities) നിക്ഷേപവും നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് ഏഷ്യക്കാരനായ പ്രതിയ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ അധികൃതര്‍ ആഢംബര കാറുകള്‍, ബൈക്കുകള്‍, ഖത്തര്‍ റിയാല്‍, വിദേശ കറന്‍സികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. ലൈസന്‍സില്ലാതെയുള്ള സാമ്പത്തിക ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona