Asianet News MalayalamAsianet News Malayalam

ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് യുവാവിന് ഗുരുതര പരിക്ക്; പ്രവാസി അറസ്റ്റില്‍

ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ ചില്ല് കുപ്പി തലയില്‍ പതിച്ച് ഗള്‍ഫ് പൗരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.

Expat arrested in UAE for throwing glass bottle from balcony severely injures another
Author
Dubai - United Arab Emirates, First Published Jan 9, 2022, 9:42 PM IST

ദുബൈ: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ (critically injured) പ്രവാസി അറസ്റ്റിലായി (Expat arrested). ദുബൈയിലെ ജെബിആര്‍ ഏരിയയിലായിരുന്നു (JBR area in Dubai) സംഭവം. ചില്ല് കുപ്പി തലയില്‍ പതിച്ച് ഗുരുതര പരിക്കേറ്റ ഗള്‍ഫ് പൗരന്‍ പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുമായി (Dubai Police Command and Control Centre) ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (Criminal Investigation Department) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററില്‍  അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍, നിയമലംഘനങ്ങള്‍, സംശയാസ്‍പദമായ കാര്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സ്‍മാര്‍ട്ട് ആപ്ലിക്കേഷനിലും ലഭ്യമായ  'പൊലീസ് ഐ' സംവിധാനത്തിലൂടെ അവ പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios