Asianet News MalayalamAsianet News Malayalam

കോഫി ഷോപ്പില്‍ നിന്ന് യുവതിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ദുബൈയില്‍ യുവ വ്യവസായിക്കെതിരെ നടപടി

അല്‍ ബര്‍ഷയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ യുവതിയെ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും എന്നാല്‍ വാഹനത്തില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരത്തില്‍ മോശമായി സ്‍പര്‍ശിക്കുകയും മര്‍ദിക്കുകയും ചെയ്‍തുവെന്നാണ് കേസ്. ഒരു സുഹൃത്തിനൊപ്പമായിരുന്നു യുവതി കോഫി ഷോപ്പിലുണ്ടായിരുന്നത്.

Expat businessman in Dubai sexually abuses former employee inside car
Author
Dubai - United Arab Emirates, First Published Sep 11, 2020, 6:13 PM IST

ദുബൈ: കോഫി ഷോപ്പില്‍ നിന്ന് 24കാരിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തില്‍ യുവവ്യവസായിക്കെതിരെ നടപടി. ഈജിപ്ഷ്യന്‍ യുവതിയാണ് 27കാരനെതിരെ പരാതി നല്‍കിയത്. യുവതി നേരത്തെ ഇയാളുടെ കീഴില്‍ ജോലി ചെയ്‍തിരുന്നു.

അല്‍ ബര്‍ഷയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ യുവതിയെ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും എന്നാല്‍ വാഹനത്തില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരത്തില്‍ മോശമായി സ്‍പര്‍ശിക്കുകയും മര്‍ദിക്കുകയും ചെയ്‍തുവെന്നാണ് കേസ്. ഒരു സുഹൃത്തിനൊപ്പമായിരുന്നു യുവതി കോഫി ഷോപ്പിലുണ്ടായിരുന്നത്. അതേസമയം മറ്റ് രണ്ട് പുരുഷന്മാര്‍ക്കൊപ്പം പ്രതിയും അവിടെയെത്തി. നേരത്തെ അയാള്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന പരിചയം കാരണം കുറച്ച് നേരം സംസാരിച്ചു. തുടര്‍ന്ന് തന്റെ ഭാര്യയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനെന്ന പേരില്‍ യുവതിയെ ക്ഷണിച്ചു.

കാറില്‍ കയറിയ ശേഷം ഒറ്റപ്പെട്ട ഒരു സ്ഥലത്തെയപ്പോള്‍ നേരത്തെ കൂടെ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഈ സമയം സുഹൃത്ത് കാറില്‍ നിന്നിറങ്ങി. യുവ വ്യവസായി പണം വാഗ്‍ദാനം ചെയ്‍തു. ഇത് നിഷേധിച്ചെങ്കിലും ശരീരത്തില്‍ പലയിടത്തും സ്‍പര്‍ശിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്‍തു. എതിര്‍ത്തതോടെ മുഖത്തും കൈകളിലും മര്‍ദിച്ചു. അല്‍പനേരം കഴിഞ്ഞ് ഇയാള്‍ ക്ഷമാപണം നടത്തുകയും ചെയ്‍തു. യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കേസില്‍ സെപ്‍തംബര്‍ 22ന് വിചാരണ തുടരും.

Follow Us:
Download App:
  • android
  • ios