ദുബായ്: ഷോപ്പിങ് മാളിലെ കടയില്‍ വെച്ച് യുവതിയെ ലൈംഗിക ഉപദ്രവമേല്‍പ്പിച്ച വിദേശിക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. കടയിലെ ജീവനക്കാരനാണെന്ന വ്യാജേന യുവതിയെ അടുത്തേക്ക് വിളിച്ചുവരുത്തുകയും അവരുടെ കൈയില്‍ പിടിച്ച് തന്റെ ശരീരത്തില്‍ സ്‍പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്. മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങി.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു. മാളിനുള്ളിലെ വസ്ത്ര വില്‍പനശാലയിലെ ചെയ്ഞ്ചിങ് റൂമിലായിരുന്നു സംഭവം. തൊഴില്‍ രഹിതനായ പ്രതി, കടയിലെ ജീവനക്കാരനാണെന്ന വ്യാജേന യുവതിയെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. ക്യാമറകളില്ലാത്ത സ്ഥലത്തുവെച്ചായിരുന്നു സംഭവം.

യുവതി പരാതിപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. കേസില്‍ ജൂലൈ 15ന് കോടതി വിധി പറയും