റാസല്‍ഖൈമ: യുഎഇയില്‍ കോടതി നോട്ടീസ് കൈമാറാമനെത്തിയ പൊലീസ് പട്രോള്‍ സംഘത്തിന് നേരെ വെടിയുതിര്‍ത്ത പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് പ്രതിക്ക് കഴിഞ്ഞദിവസം റാസല്‍ഖൈമ കോടതി വിധിച്ചത്.

വിവാഹമോചിതനായ പ്രതി തന്റെ മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതി പുറത്തിറക്കിയ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പട്രോള്‍ വാഹനത്തിന് നേരെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് പ്രതി വെടിവെച്ചത്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പുറമെ മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് കൂടിയാണ് ശിക്ഷ.