സൗദിയിലെ താമസസ്ഥലത്തെ കാർ പാർക്കിങ്ങിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്‍റിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്നു.
റിയാദ്: തമിഴ്‌നാട് സ്വദേശിയെ സൗദി അറേബ്യയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസസ്ഥലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്‍റിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി. മരണാന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളണ്ടിയറുമായ സലീം ആലപ്പുഴ അറിയിച്ചു.


