Asianet News MalayalamAsianet News Malayalam

രണ്ടുവര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഇത്തവണ പ്രവാസിയെ ഭാഗ്യം തുണച്ചു; ബിഗ് ടിക്കറ്റിലടെ നേടിയത് 30 കോടി

ഒരു സുഹൃത്താണ് രസികയോട് ബിഗ് ടിക്കറ്റിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രസികയും തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങി. ചില സമയങ്ങളില്‍ തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പവുമാണ് ടിക്കറ്റ് വാങ്ങിയിട്ടുള്ളത്.

expat from Sri Lanka won AED 15 million in Big ticket draw
Author
Abu Dhabi - United Arab Emirates, First Published Jun 4, 2021, 10:12 AM IST

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി രസിക ജെ ഡി എസ്. 213288 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്ന വിജയം സമ്മാനിച്ചത്.

2005 മുതല്‍ റാസല്‍ഖൈമയില്‍ താമസിച്ചുവരികയാണ് 48കാരനായ രസിക. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമട്ടുകളെ തുടര്‍ന്ന് 2015ലാണ് രസികയുടെ കുടുംബം തിരികെ ശ്രീലങ്കയിലേക്ക് മടങ്ങുന്നത്. 500 000 ദിര്‍ഹത്തിന്റെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാന്‍ ബാ്ക്കിയുള്ളത് കൊണ്ട് ദുബൈയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ രസിക തീരുമാനിച്ചു. 

സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് രസികയെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുന്നത്. ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അത്ഭുതവും സന്തോഷവും അടക്കാനായില്ല. ഒരു സുഹൃത്താണ് രസികയോട് ബിഗ് ടിക്കറ്റിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രസികയും തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങി. ചില സമയങ്ങളില്‍ തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പവുമാണ് ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ്  സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാങ്ങിയത്. അഞ്ച് സുഹൃത്തുക്കള്‍ 100 ദിര്‍ഹം വീതം പങ്കുവെച്ചാണ് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും. 

'1.5 കോടി ദിര്‍ഹം നേടിയെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ബാങ്ക് വായ്പ അടയ്ക്കാന്‍ ഞാന്‍  ബുദ്ധിമുട്ടുകയായിരുന്നു. സമ്മാനത്തുക കൊണ്ട് വായ്പ അടച്ചു തീര്‍ക്കാനും ഭാര്യയെയും നാല് ആണ്‍മക്കളെയും തിരികെ കൊണ്ടുവന്ന് പുതിയൊരു ജീവിതം തുടങ്ങാനും സാധിക്കും. ഒരിക്കലും നിരാശരായി പിന്‍വാങ്ങരുതെന്നാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് പറയാനുള്ളത്. നിങ്ങള്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ബിഗ് ടിക്കറ്റ് ജീവിതം മാറ്റിമറിക്കുന്ന വേദിയാണ്, എന്നെപ്പോലെ ഒരിക്കല്‍ നിങ്ങള്‍ക്കും വിജയിക്കാനാകും'- രസിക പറഞ്ഞു.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് നിരവധി പദ്ധതികളൊന്നും രസികയ്ക്ക് ഇല്ലെങ്കിലും ചില കുടുംബാംഗങ്ങള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കുറച്ചു പണം നല്‍കി സഹായിക്കണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതിനാണ് ബിഗ് ടിക്കറ്റില്‍ മുന്‍ഗണന. ഇത്തവണ രണ്ട് പേരെയാണ് ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത്. ബിഗ് ടിക്കറ്റിലൂടെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും സാധിക്കുന്നു.

expat from Sri Lanka won AED 15 million in Big ticket draw

കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് മിഷ്ഫാക്കാണ് ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.ഒരു ദിവസം ഭാഗ്യം തേടിയെത്തുമെന്നും അതുകൊണ്ട് തന്നെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവര്‍ നിരാശരാകേണ്ടെന്നും മിഷ്ഫാക്ക് പറഞ്ഞു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ബെര്‍ണാഡെറ്റ് ബെര്‍ണാഡോ ആണ്. മേയ് 28ന് ഇദ്ദേഹം വാങ്ങിയ 317768 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്.രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ കൂടി ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകള്‍ നേടി. ഇന്ത്യക്കാരനായ മുഹമ്മദ് ഫഹദാണ് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യശാലി. 123205 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 90,000 ദിര്‍ഹം സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ക് ആന്ദ്രേസ് ആണ്. ഇദ്ദേഹം വാങ്ങിയ 043930 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്.

ഇന്ത്യക്കാരിയായ സിമി സോയ് വാങ്ങിയ 217556 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത്. ആറാം സമ്മാനമായ 70,000 ദിര്‍ഹത്തിന് അര്‍ഹയായത് പാകിസ്ഥാന്‍ സ്വദേശിയായ ലീല റാം ആണ്. ഇവര്‍ വാങ്ങിയ 140601 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയന്‍ വാങ്ങിയ 004942 എന്ന ടിക്കറ്റ് നമ്പരാണ് ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള സിനി ജോസഫാണ്. സിനി വാങ്ങിയ 280202 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

017221 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തിലകന്‍ പുരുഷോത്തമന്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലെ ജീപ്പ് ഗ്രാന്റ് ചിറോക് സ്വന്തമാക്കി. ബിഗ് ടിക്കറ്റിലൂടെ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.

Follow Us:
Download App:
  • android
  • ios