താഴ്‍ന്ന വരുമാനക്കാരായ പെണ്‍കുട്ടിയുടെ കുടുംബത്തിനെ പ്രതി സഹായിച്ചിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഒരു തവണ വീട്ടിലെത്തിയപ്പോള്‍ കുട്ടി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
റാസല്‍ഖൈമ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഏഷ്യക്കാരനായ പ്രവാസിക്ക് ജീവപര്യന്തം തടവ്. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭിക്ഷയാചിച്ച മറ്റൊരു കുറ്റത്തിന് മൂന്ന് മാസം കൂടി ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.
താഴ്‍ന്ന വരുമാനക്കാരായ പെണ്‍കുട്ടിയുടെ കുടുംബത്തിനെ പ്രതി സഹായിച്ചിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഒരു തവണ വീട്ടിലെത്തിയപ്പോള്‍ കുട്ടി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ സമയത്തായിരുന്നു പീഡനം. ഇതിനിടെ പെണ്‍കുട്ടിയുടെ സഹോദരി വീട്ടിലെത്തി. സംഭവമറിഞ്ഞ ഇവര്‍ സഹായത്തിനായി നിലവിളിച്ചുകൊണ്ട് റോഡിലേക്ക് ഓടുന്നതിനിടെ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. റാസല്‍ഖൈമ പൊലീസ് ഇയാളെ ക്യാമറകളിലൂടെ നിരീക്ഷിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്താണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
