ലഹരി വസ്‍തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരി വസ്‍തുക്കള്‍ കൈവശം വെയ്‍ക്കുന്നുണ്ടെന്നും  വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസിന്റെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം തുടങ്ങി. 

ദുബൈ: കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ വിദേശിക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 43കാരനായ പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ നല്‍കിയത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. മയക്കുമരുന്ന് ഉപയോഗത്തിന് കാമുകിക്കെതിരായ നിയമ നടപടികള്‍ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പാം ഐലന്റ് ഏരിയയില്‍ യുവാവ് തന്റെ കാമുകിക്ക് ഒപ്പമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ ലഹരി വസ്‍തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരി വസ്‍തുക്കള്‍ കൈവശം വെയ്‍ക്കുന്നുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസിന്റെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം തുടങ്ങി. വിവരങ്ങള്‍ സത്യമാണെന്ന് സ്ഥിരീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ ആദ്യം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പിടിയിലായ സമയത്തും യുവതി മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്‍തതായും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.