വ്യാഴാഴ്‍ച രാവിലെ റുവിയിലായിരുന്നു  കൊലപാതകം. പ്രതിയും കൊല്ലപ്പെട്ടയാളും ഒരേ നാട്ടുകാരാണ്. 

മസ്‍കത്ത്: ഒമാനില്‍ വിദേശി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്‍ച രാവിലെ റുവിയിലായിരുന്നു കൊലപാതകം. പ്രതിയും കൊല്ലപ്പെട്ടയാളും ഒരേ നാട്ടുകാരാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.