അബുദാബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്ന എംഎം നാസര്‍, ഫ്രണ്ട്‌സ് എ ഡി എം എസ്, കെഎംസിസി എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

അബുദാബി: യുഎഇയിലെ(UAE) പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി എംഎം നാസര്‍(48) നാട്ടില്‍ നിര്യാതനായി. സാമൂഹിക പ്രവര്‍ത്തന രംഗത്ത് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.

അബുദാബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്ന എംഎം നാസര്‍, ഫ്രണ്ട്‌സ് എ ഡി എം എസ്, കെഎംസിസി എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. അള്‍സര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലുമാസം മുമ്പ് അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അജാന്നൂര്‍ കടപ്പുറത്തെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.