Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ വ്യാജ രേഖയുണ്ടാക്കി സുഹൃത്തിനെ 'സഹായിച്ചു'; പ്രവാസിക്ക് ശിക്ഷ

ശിക്ഷക്കപ്പെട്ട യുവാവിന്റെ സുഹൃത്തും ഡ്രൈവിങ് ലൈസന്‍സിന്റെ അപേക്ഷകനുമായിരുന്ന രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിടുകയും ചെയ്‍തു.

Expat to be deported for helping friend with forged document
Author
Fujairah - United Arab Emirates, First Published Mar 27, 2021, 7:49 PM IST

ഫുജൈറ: സുഹൃത്തിന് ഡ്രൈവിങ് ലൈസന്‍സ് കിട്ടാനായി വ്യാജരേഖയുണ്ടാക്കി 'സഹായിച്ച' പ്രവാസിയുടെ ശിക്ഷ ശരിവെച്ച് ഫുജൈറ അപ്പീല്‍ കോടതി. യുവാവിന് ആറ് മാസം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് നേരത്തെ കീഴ്‌കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഇയാള്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു.

ശിക്ഷക്കപ്പെട്ട യുവാവിന്റെ സുഹൃത്തും ഡ്രൈവിങ് ലൈസന്‍സിന്റെ അപേക്ഷകനുമായിരുന്ന രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിടുകയും ചെയ്‍തു. താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരില്‍ വ്യാജ നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, ഡ്രൈവിങ് ലൈസന്‍സി കിട്ടാന്‍ സഹായിക്കാമെന്ന് പ്രതി സുഹൃത്തിനെ അറിയിക്കുകയായിരുന്നു എന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. 

ഫുജൈറ പൊലീസിലെ ട്രാഫിക് ആന്റ് ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഹാജരാക്കിയ എന്‍.ഒ.സി വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് രണ്ട് പേരും കുടുങ്ങിയത്. എന്നാല്‍ വിചാരണക്കിടെ തന്നെ സുഹൃത്ത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ലൈസന്‍സ് കിട്ടുന്നതിനുള്ള നടപടികള്‍ കുറഞ്ഞ ചെലവില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് അപേക്ഷകന്‍ കോടതിയില്‍ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios