നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്‍ച ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സില്ലാതെ കുവൈത്തില്‍ വാഹനം ഓടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടകത്തും. ഗതാഗത നിയമലംഘനത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഗതാഗത നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്‍ച ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona