Asianet News MalayalamAsianet News Malayalam

അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ പ്രവാസിക്ക് 30 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും പ്രത്യേക അതിഥി ക്രിസ് ഫേഡും വിജയിയായ ഷഹീദിനെ ഫോണില്‍ വിളിച്ചിരുന്നു. ടി20 ലോകകപ്പ് ക്രിക്കറ്റ് കണ്ടതിന് ശേഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു ഷഹീദ് അപ്പോള്‍. നറുക്കെടുപ്പ് കാണുന്നതിനിടെ അപ്രതീക്ഷിതമായി ഒന്നാം സമ്മാനം തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റിന്റെ വലിയ ആരാധകനായ ഷഹീദ്, കൊവിഡിന് മുമ്പ് നറുക്കെടുപ്പ് നേരില്‍ കാണാന്‍ എത്തുമായിരുന്നു.

expat won 15 million in Big ticket while he was watching the Live draw
Author
Abu Dhabi - United Arab Emirates, First Published Nov 4, 2021, 9:16 AM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 233-ാമത് സീരീസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ)ഗ്രാന്റ് പ്രൈസ്. പ്രവാസിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റ് 15 മില്യന്‍ നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന 35കാരനായ ഷഹീദ് മഹ്മൂദ് ഒക്ടോബര്‍ 31നാണ് സമ്മാനാര്‍ഹമായ 071808 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. പാകിസ്ഥാനില്‍ താമസിക്കുന്ന സുഹൃത്തുമായി ചേര്‍ന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ ഷഹീദിനെ ഫോണ്‍ വിളിച്ചു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഇത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു ഷഹീദിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും പ്രത്യേക അതിഥി ക്രിസ് ഫേഡും വിജയിയായ ഷഹീദിനെ ഫോണില്‍ വിളിച്ചിരുന്നു.

ടി20 ലോകകപ്പ് ക്രിക്കറ്റ് കണ്ടതിന് ശേഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു ഷഹീദ് അപ്പോള്‍. നറുക്കെടുപ്പ് കാണുന്നതിനിടെ അപ്രതീക്ഷിതമായി ഒന്നാം സമ്മാനം തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റിന്റെ വലിയ ആരാധകനായ ഷഹീദ്, കൊവിഡിന് മുമ്പ് നറുക്കെടുപ്പ് നേരില്‍ കാണാന്‍ എത്തുമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടങ്ങുന്നതാണ് ഷഹീദിന്റെ കുടുംബം. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തെ വിളിച്ച് ഇക്കാര്യം അറിയിക്കുന്നതിന് വളരെയധികം ആകാംഷയിലാണ് അദ്ദേഹം. 

അബുദാബിയില്‍ താമസിക്കുന്ന ഷഹീദ് ഒരു ഗ്ലാസ് ഇന്‍സ്റ്റലേഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സമ്മാനവിവരം അറിഞ്ഞപ്പോള്‍ 15 മില്യന്‍ നേടിയത് പറയാന്‍ ഷഹീദ് തന്റെ മേലധികാരിയെയും വിളിച്ചു. ശ്രമിച്ചുകൊണ്ടേയിരിക്കുക, ഒരിക്കലും പിന്‍വാങ്ങരുത് എന്നതാണ് ഷഹീദിന് നല്‍കാനുള്ള ഉപദേശം. 15 മില്യന്‍ നറുക്കെടുപ്പ് കൂടുതല്‍ ഗംഭീരമാക്കുന്നതിനായി വിര്‍ജിന്‍ റേഡിയോയിലെ ക്രിസ്ഡ ഫേഡും ഇന്നലെ നറുക്കെടുപ്പ് വേദിയിലെത്തിയിരുന്നു. വിജയികളെ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹവും പങ്കാളിയായി. 

ഈ നവംബറില്‍ നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മറ്റ് ആറ് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഒരു ഭാഗ്യശാലിക്ക് റേഞ്ച് റോവര്‍ ഇവോക്ക് കാര്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബിഗ് ടിക്കറ്റ് 233-ാമത് സീരിസിലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

രണ്ടാം സമ്മാനമായ  10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) നേടിയത് ലബനോനില്‍ നിന്നുള്ള ജോര്‍ജസ് ദിബ് ആണ്. 063241 എന്ന ടിക്കറ്റ് നമ്പരാണ് വന്‍ തുകയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് 168630 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി റൊണാള്‍ഡോ ബോങ്കാസന്‍ ആണ്.  ഇന്ത്യക്കാരനായ ഹരി കൃഷ്ണ മൈനേനി വീരയ്യ മൈനേനിയ്ക്കാണ് നാലാം സമ്മാനമായ 90,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 162485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള രവി ദേവിയാലയം ആണ്. 241950 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടി കൊടുത്തത്. 60,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് സിറിയയില്‍ നിന്നുള്ള തിയോഡോര്‍ ഡാന്‍ഹാഷാണ്. 163109 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ സന്തോഷ് കുമാര്‍ യാദവാണ്. 019692 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ബിഎംഡബ്ല്യൂ 420ഐ കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ലഭ്യമാണ്.ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്.അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.

Follow Us:
Download App:
  • android
  • ios