തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. അല്‍ സജ്ജ ഏരിയയിലെ താമസസ്ഥലത്ത് ശനിയാഴ്ച വൈകുന്നേരമാണ് ഏഷ്യക്കാരനായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടതോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റൂംമേറ്റ് പൊലീസിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. ഉദ്യോഗസ്ഥര്‍ വിരലടയാളവും മറ്റ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതുവരെ ആരെയും സംശയമില്ലെന്നാണ് വിവരം. കേസ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
റാസല്‍ഖൈമയിലെ മലമുകളില്‍ കുടുങ്ങിയ അഞ്ച് പ്രവാസികളെ രക്ഷിച്ച് പൊലീസ്
റാസല്‍ഖൈമ: മലമുകളില്‍ കുടുങ്ങിയ അഞ്ച് പ്രവാസികളെ യുഎഇയില്‍ പൊലീസ് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് റാസല്‍ഖൈമയിലെ ഖുദാ മലനിരകളില്‍ അഞ്ചംഗ സംഘം കുടുങ്ങിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്‍പെഷ്യല്‍ ടാസ്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് സലീം ബിന്‍ യാഖൂബ് പറഞ്ഞു.
വാദി ഖുദാ മലനിരകളില്‍ അഞ്ച് പേര്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പൊലീസിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പോയി. ഏതാനും മിനിറ്റുകള്‍ കൊണ്ടുതന്നെ കുടുങ്ങിയവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഇവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചു.
അഞ്ചംഗ സംഘത്തിലെ നാല് പേരെയും രക്ഷാപ്രവര്‍ത്തകര്‍ അവരുടെ വാഹനങ്ങള്‍ക്ക് സമീപത്ത് എത്തിച്ചു. എന്നാല്‍ കഠിനമായ ചൂടും ക്ഷീണവും കാരണം അവശനായിരുന്ന ഒരാളെ അവിടെ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
