ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
മസ്‌കറ്റ് (അല്‍ കദറ): ഒമാനില്‍ പ്രവാസി യുവാവിനെ കാണാതായി. 26 വയസ്സ് പ്രായമുള്ള പാകിസ്ഥാന്‍ സ്വദേശി സല്‍മാന്‍ ഖാന്‍ എന്ന യുവാവിനെ ഡിസംബര്‍ 26 മുതല്‍ ബുറേമി ഗവര്‍ണറേറ്റിലെ അല്‍ കദറയില്‍ നിന്നും കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. സല്‍മാന്‍ ഖാനിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
